വിന്‍ഡോസ് 9x വിടവാങ്ങുന്നു
വിന്‍ഡോസ് 9x വേര്‍ഷനുകളുടെ, സെക്യൂരിറ്റി അപ്‍ഡേറ്റുകള്‍ ഉള്‍പ്പെടെയുള്ള, എല്ലാ സാങ്കേതിക സഹായ സംവിധാനങ്ങളും ഇന്നോടുകൂടി അവസാനിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്.
വിന്‍ഡോസ് 98 (1998 ജൂണ്‍ 30 - 2006 ജൂലൈ 11)
വിന്‍ഡോസ് 98 SE (1999 മെയ് 5 - 2006 ജൂലൈ 11)
വിന്‍ഡോസ് ME (2000 ജൂലൈ 10 - 2006 ജൂലൈ 11)
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പറഞ്ഞത് എത്ര ശരി:
വിന്‍ഡോസ് 98 (1998 ജൂണ്‍ 30 - 2006 ജൂലൈ 11)
വിന്‍ഡോസ് 98 SE (1999 മെയ് 5 - 2006 ജൂലൈ 11)
വിന്‍ഡോസ് ME (2000 ജൂലൈ 10 - 2006 ജൂലൈ 11)
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പറഞ്ഞത് എത്ര ശരി:
We cannot solve todays problems at the same level of thinking we were at when we created them.
Labels: മൈക്രോസോഫ്റ്റ്
3 Comments:
പക്ഷേ ഇതു കൊണ്ടോന്നും 9x-നെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ. നാട്ടിലെ പല ഇന്റര്‍നെറ്റ് കഫേകളും ഓടുന്നത് 9x കുടുംബത്തിന്റെ കരുണയില്‍ ആയിരുന്നു, കുറച്ച് കാലം മുമ്പ് വരേ. വയറസ്സ് അടിച്ചാല്‍ നമ്മള്‍ ആന്റി വൈയറസ് റണ്‍ ചെയ്യും, പിന്നെയും വന്നാല്‍ പിന്നെയും റണ്‍ ചെയ്യും, ഒന്നും പറ്റിയില്ലെങ്കില്‍ ഫോര്‍മാറ്റ് ചെയ്ത് റീഇന്‍സ്റ്റാള്‍ ചെയ്യും.. ആരോടാ കളി.
വിന്‍ഡോസ് 98SE എനിക്കേറെയിഷ്ടപ്പെട്ട ഒരു OS ആയിരുന്നു. അത്രയൊരു സുഖം സത്യം പറഞ്ഞാല്‍ MEക്ക് ഇല്ലായിരുന്നു.
വിടവാങ്ങല്‍ എന്നുപറഞ്ഞാല്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് നിര്‍ത്തുന്നു എന്നല്ലേ അര്‍ത്ഥം? - അത് കാശു കൊടുത്ത് വാങ്ങി വല്യ ഡിപ്ലോയ്മെന്റൊക്കെ നടത്തുന്നവര്‍ക്ക്! സാധാരണ യൂസര്‍ക്ക് എല്ലാം സാധാരണ ഗതിയില്‍ തന്നെയല്ലേ?
ഈ പറയുന്നത് എന്‍റെ അഭിപ്രായം മാത്രമാണ്:
പ്രാപ്ര: വളരെ ശരിയാണ്. ഫ്രീയായി കൊടുത്ത വിന്‍ഡോസ് 2000, XP CD-കള്‍ തലയിണയ്ക്കടിയില്‍ തിരുകി, കഴിഞ്ഞ ഒന്നര വര്‍ഷം മുമ്പുവരെ വിന്‍ഡോസ് 98 SE ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു വിദ്വാനെ എനിക്കറിയാം. വിന്‍ഡോസ് 98 SE യോടുള്ള ഇഷ്ടം കൊണ്ടോന്നുമല്ല, മടി തന്നെ.
കലേഷ്: അതെ, ഭായി. റ്റെക്നിക്കല്‍ സപ്പോര്‍ട്ട് നിറുത്തുന്നു എന്നര്‍ഥം. ഫ്രീ സപ്പോര്‍ട്ടുള്ളപ്പോള്‍ പോലും ഉപയോഗിക്കാത്തവര്‍ക്കും ഒരു അപ്‍ഡേറ്റ് പോലും ഇന്‍സ്റ്റോള്‍ ചെയ്യാത്തവര്‍ക്കും ഈ വാര്‍ത്ത വാര്‍ത്തയാവുന്നില്ല.
ബെന്നി: അങ്ങനെ വരികള്‍ക്കിടയില്‍ വായിക്കണോ? ഇപ്പോള്‍ തന്നെ നാട്ടില്‍ വില്‍ക്കുന്ന കമ്പ്യൂട്ടര്‍ ഒക്കെ ഹൈ എന്‍ഡ് അല്ലേ? ഏത് സാധനമാണ്--അത് കാറായാലും, കമ്പ്യൂട്ടറായാലും--നാട്ടില്‍ വിറ്റഴിക്കാന്‍ പ്രയാസം? വില കൂടുന്തോറും ആവശ്യക്കാര്‍ കൂടും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
Post a Comment
<< Home