ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, July 20, 2007

നൂറ്!

നൂറു ‘കാലറി’യുഷസ്സിലും, പകലു നൂറൊഴിഞ്ഞ1 കറി, ചോറതും
നൂറു കാര്യമതു ചായയൊപ്പ; മില നൂറു2 കൂട്ടിയതു സന്ധ്യയില്‍
നൂറു3 മാറിയതു പൂരിയാകു വരെ നൂറു മില്ലിയതു മോന്തണം
നൂറുതന്‍ ഗുണമറിഞ്ഞ മാനുഷനു നൂറുവട്ടമഭിവന്ദനം!

1. സ്റ്റാര്‍ച്ചില്ലാത്ത
2. ചുണ്ണാമ്പ്
3. മാവ്

[ചിന്ത്യത്തിലെ നൂറാമത്തെ പോസ്റ്റ്. വൃത്തം: കുസുമമഞ്ജരി]

Labels: ,

11 അഭിപ്രായങ്ങള്‍:

 1. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

  ഒരു നൂറിന് ഇരു നൂറാശംസകള്‍.

  പണ്ട് ബാലരമയില്‍ ഓ മറ്റ് ഓ വായിച്ചത് (പഴമയിലേക്ക് ഊളിയിട്ടിറങ്ങലാണ് ഇപ്പോഴത്തെ പരിപാടി-കേട്ടിട്ടുള്ളവര്‍ കണ്ണ് പൊത്തുക. വായിച്ചിട്ടുള്ളവര്‍ വാ പൊത്തുക-ചീത്ത പറഞ്ഞാല്‍ ശുട്ടിടുവേന്‍; ഞാന്‍ ചെവി പൊത്തും).

  അയല്‍‌വാസികള്‍, ഭയങ്കര വാശിക്കാര്‍. അപ്പുറത്തവന്‍ സൈക്കിള്‍ വാങ്ങിച്ചാല്‍ ഇപ്പുറത്തവന്‍ സ്കൂട്ടര്‍ വാങ്ങിക്കും. ഇപ്പുറത്തവന്‍ പോക്കറ്റ് റേഡിയോ വാങ്ങിച്ചാല്‍ അപ്പുറത്തവന്‍ രണ്ട് ബാന്റ് റേഡിയോ വാങ്ങിക്കും...

  അങ്ങിനെയങ്ങിനെയങ്ങിനെയെങ്ങിനെയോ... അപ്പുറത്തവന് ആദ്യത്തെ കണ്മണി ആണായി പിറന്നു, അച്ഛനെപ്പോലെതന്നെയിരുന്നു. അപ്പുറത്തവന്‍ മോന് പേരിട്ടു - അറുമുഖന്‍.

  കൃത്യം പത്താം മാസം ഇപ്പുറത്തവനും ആദ്യത്തെ കണ്‍‌മണി ആണായി പിറന്നു. അച്ഛനെപ്പോലെതന്നെയിരുന്നു, കിടന്നു, കരഞ്ഞു. ഇപ്പുറത്തവനും ഇട്ടു പേര്, മോന് -

  നൂറുമുഹമ്മദ്.

  (

  Fri Jul 20, 02:39:00 AM 2007  
 2. Blogger അഞ്ചല്‍കാരന്‍ എഴുതിയത്:

  നൂറാം പോസ്റ്റിന് നൂറായിരമാശംസകള്‍.

  Fri Jul 20, 03:28:00 AM 2007  
 3. Blogger Satheesh :: സതീഷ് എഴുതിയത്:

  അഭിനന്ദനങ്ങള്‍! ആശംസകള്‍!

  Fri Jul 20, 03:38:00 AM 2007  
 4. Blogger സു | Su എഴുതിയത്:

  അഭിനന്ദനങ്ങള്‍. ഈ ബ്ലോഗിലെ നൂറൊരു നൂറ് തന്നെ. :)

  Fri Jul 20, 03:46:00 AM 2007  
 5. Blogger ബിരിയാണിക്കുട്ടി എഴുതിയത്:

  നൂറു നൂറാശംസകള്‍. :)

  Fri Jul 20, 04:04:00 AM 2007  
 6. Blogger G.manu എഴുതിയത്:

  vetilayil nooru thechu chavachcha feeling...........great santhos

  Fri Jul 20, 04:30:00 AM 2007  
 7. Blogger ബൈജു എഴുതിയത്:

  നൂറു പോസ്റ്റിന്റെ സുഖം. നന്നായി. ആശംസകള്‍.

  Fri Jul 20, 11:36:00 AM 2007  
 8. Blogger സാരംഗി എഴുതിയത്:

  സെഞ്ച്വറി തികച്ച സന്തോഷിന്‌ ആശംസകള്‍!!

  Fri Jul 20, 06:39:00 PM 2007  
 9. Blogger മുസാഫിര്‍ എഴുതിയത്:

  നല്ല ശ്ലോകം സന്തോഷ്,
  പക്ഷെ ബാക്കിയുള്ളവരുടെ കമന്റ് വായിച്ചിട്ട് ഒരു കണ്‍ഫ്യൂഷന്‍.ഇത് നൂറാമതത്തെ പോസറ്റാണെന്ന് എവിടെയാണ് പറയുന്നതെന്ന്.

  Sat Jul 21, 02:58:00 AM 2007  
 10. Blogger prapra എഴുതിയത്:

  വക്കാരി പറഞ്ഞ നൂറും കൂടി ചേര്‍ത്ത് ഒരു service pack ഇറക്ക് സന്തോഷ്!

  Sat Jul 21, 06:29:00 AM 2007  
 11. Blogger ബിന്ദു എഴുതിയത്:

  നൂറുവട്ടം അഭിവന്ദനം നല്‍കിയ ആള്‍ക്ക്‌ നൂറു വട്ടം അഭിനന്ദനം. :)

  Sat Jul 21, 04:33:00 PM 2007  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home