ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, April 03, 2009

ഹൈപകോണ്‍‍ഡ്രിയ

എനിക്കു് ഒരു അമ്മായിയുണ്ടു്. നല്ല തങ്കപ്പെട്ട സ്വഭാവം. സ്നേഹമയി. കുശുമ്പും കുന്നായ്മയും പരദൂഷണവുമില്ലാത്ത സാധ്വി. അതു കൊണ്ടു തന്നെ ഈ പോസ്റ്റ് അവരെങ്ങാനും വായിച്ചാല്‍ എന്‍റെ കാര്യം പോക്കാണു്.

അമ്മായിയ്ക്ക് ഒരുകാര്യത്തില്‍ നിര്‍ബന്ധമാണു്: ഭൂമികുലുക്കമാണെന്നു പറഞ്ഞാലും, പക്ഷേ ദേഹമനക്കില്ല. എനിക്കു് അറിവായ നാള്‍ മുതല്‍ അവര്‍ രാവിലെ എഴുന്നേറ്റു് ഉമ്മറത്തേയ്ക്കു നോക്കി ഒറ്റയിരുപ്പാണു്. (എനിക്കറിവായ നാളില്‍ അവര്‍ക്കു് അധികം പ്രായമായിട്ടില്ല: ഏറിയാല്‍ ഒരു ഇരുപത്തെട്ടു്-മുപ്പതു് വയസ്സു്.)

അന്നു് കൂട്ടുകുടുംബമായാണു് താമസം. അപ്പൂപ്പനൊഴികെ വീട്ടിലെ ആണുങ്ങളെല്ലാം രാവിലെ എഴുന്നേറ്റു് പണിക്കു പോവും. പകലന്തിയോളം അമ്മായി ഒരിരുപ്പു് ഇരിക്കും. അതിനിടയില്‍ നാത്തൂന്മാരും ചേട്ടത്തിമാരും മറ്റും വച്ചു കൂട്ടുന്ന ചോറും കറികളും കഴിക്കാന്‍ മാത്രം ദേഹം അനങ്ങും.

“എടിയേ നെനക്കു് എന്തിന്‍റെ കേടാ?” അമ്മൂമ്മ ചോദിക്കും.

അമ്മായി ഒന്നു ചുമയ്ക്കും. പിന്നെ ഇരുന്ന ഇരുപ്പില്‍ കുറച്ചു കഫം തുപ്പും. നാലഞ്ചു് അസുഖങ്ങളുടെ പേരു പറയും. അടുത്തിരിക്കുന്ന കഷായക്കുപ്പിയില്‍ നിന്നും കുറച്ചെടുത്തു മോന്തും.

“നെനക്കേ, ചൊമേം കൊരേം ഒന്നൂല്ല. ദേഹോനങ്ങാത്തേന്‍റ കേടാ!” അമ്മൂമ്മ വിധി പറയും.

പക്ഷേ ആരോടു പറയാന്‍?

അമ്മാവനും അമ്മായിയും സ്വന്തം വീട്ടിലേയ്ക്കു മാറി താമസം തുടങ്ങിയ കാലമായപ്പോഴേയ്ക്കും അമ്മായി രണ്ടാണ്മക്കളേയും പാചകവും, തുണിയലക്കലും മറ്റു വീട്ടു ജോലികളും പഠിപ്പിച്ചിരുന്നു. അമ്മായി പുതിയ വീടിന്‍റെ ഉമ്മറപ്പടിയില്‍ ഇരുപ്പുതുടങ്ങി.

അമ്മായി വീടുമാറിപ്പോയപ്പോള്‍ കുടുംബ വീട്ടിലെ പെണ്ണുങ്ങള്‍ കൂടുതല്‍ ഉഷാറായി അമ്മായിയെപ്പറ്റി അടക്കം പറഞ്ഞു തുടങ്ങി.

“അവള്‍ക്കു് നീരെറക്കം വച്ചു് കാണും,” “അവള്‍ട ഡാവല്ലീ ഇദൊക്കെ!” എന്നൊക്കെയുള്ള മുറുമുറുപ്പുകള്‍ അല്ലാതെ അമ്മായിയ്ക്കു് എന്താണു് അസുഖമെന്നു് എനിക്കു് മനസ്സിലായിരുന്നില്ല.

We need to talk about Kevin എന്ന ലേഖനം വായിക്കവേ, ഹൈപകോണ്‍‍ഡ്രിയ എന്നൊരു വാക്കു് ശ്രദ്ധയില്‍ പെട്ടു. അര്‍ത്ഥം തേടിച്ചെന്നപ്പോള്‍ എനിക്കൊരു ആഹാ മൊമെന്‍റ് ഉണ്ടായതു പോലെ.
Hypochondriasis (or hypochondria, sometimes referred to as health phobia) refers to an excessive preoccupation or worry about having a serious illness.
(ഇതൊന്നും കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയപ്പോള്‍ തോന്നിയ കാര്യങ്ങളല്ല. സത്യമായും എനിക്കൊരമ്മായിയുണ്ടു്. എന്‍റെ പരിമിതമായ വായനയില്‍ നിന്നും അവര്‍ക്കു് ഹൈപകോണ്‍‍ഡ്രിയയാണെന്നാണു് തോന്നുന്നതു്. സത്യം.)

Labels: ,

11 അഭിപ്രായങ്ങള്‍:

 1. Blogger പാഞ്ചാലി :: Panchali എഴുതിയത്:

  :)

  Fri Apr 03, 03:07:00 PM 2009  
 2. Blogger രാജ് എഴുതിയത്:

  അമ്മായി ഉണ്ടെന്നും ഇപ്പറഞ്ഞതൊക്കെയും സത്യമാണെന്ന് മനസ്സിലായി. ഇരിക്ക്യണോടത്തിന്ന് എഴുന്നേറ്റ് വരില്യാന്ന് ഉറപ്പുള്ളോണ്ട് മാത്രം എഴുതിയ പോസ്റ്റാണല്ലോ.

  Fri Apr 03, 03:10:00 PM 2009  
 3. Blogger കെ.കെ.എസ് എഴുതിയത്:

  very humorous.I think K.K.K(kai kaal kazhap) is the typical symptom of Old hypo chondriac people

  Sat Apr 04, 12:43:00 AM 2009  
 4. Blogger തറവാടി എഴുതിയത്:

  ഈ 'അമ്മായി'മാരെല്ലാം കണക്കാ ;)

  Sat Apr 04, 01:39:00 AM 2009  
 5. Blogger ഹരിത് എഴുതിയത്:

  സിയാ‍റ്റിലിരുന്നു എന്തും പറയാമല്ലോ?
  ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവാ അല്ലേ സന്തോഷേ?
  അസുഖത്തീക്കുറിച്ചു പോസ്റ്റെഴുതിയതിനു നമുക്കിട്ടു വച്ച പാരപോലെ തോന്നി.......
  :(

  Sat Apr 04, 12:01:00 PM 2009  
 6. Blogger പ്രിയംവദ-priyamvada എഴുതിയത്:

  എനിക്കും ഇങ്ങനെ ഒരു ബന്ധു ഉണ്ടു...ഇതെന്താ പുകില്‍ എന്നു ആദ്യം അത്ഭുതപ്പെട്ടിരുന്നു...മോള്‍ ഒ രിക്കല്‍ പറഞ്ഞു ,she is a classic hypochodriac ന്നു ,dictionary നോക്കി; ഹൊ ..അപ്പോഴാ സമാധാനമായതു :)

  Sat Apr 04, 06:06:00 PM 2009  
 7. Blogger സന്തോഷ് എഴുതിയത്:

  രാജേ...:)

  ഹരിത്: ഇല്ല, ആരേയും മനസ്സില്‍ വച്ചു് എഴുതിയതല്ല. അമ്മായി ഒരു സാങ്കല്പിക കഥാപാത്രമാണു്.

  പ്രിയം‍വദ: ഇങ്ങനെയൊരു ബന്ധു എല്ലാര്‍ക്കും ഉണ്ടാവും എന്നൊരു തോന്നലുണ്ടായിരുന്നു.

  പാഞ്ചാലി, കെ.കെ.എസ്, തറവാടി: നന്ദി.

  Sun Apr 05, 11:28:00 AM 2009  
 8. Anonymous Anonymous എഴുതിയത്:

  സന്തോഷിന്റെ cautionary warning കണ്ടപ്പോള്‍ ഒരു കൂട്ടം ആള്‍ക്കാരെ ഓര്മ വന്നു.
  മക്കള്‍ക്ക് പനി, ജലദോഷം വരുമെന്ന് പേടിച്ചു സുഹൃദ് സന്ദര്‍ശനം ഒഴുവക്കുന്നവരെ. അല്ലെങ്കില്‍. കൊച്ചിന് വന്ന ജല ദോഷത്തിന്റെ കാരണം, ഇന്നവന്റെ കുട്ടി കാരണമാണെന്ന് നാട് നീളെ ഫോണ്‍ വിളിച്ചു പറയുന്നവരെ

  അവരെ എന്ത് വിളിക്കും സന്തോഷേ ? paranoia ?!!

  Tue Apr 07, 05:33:00 AM 2009  
 9. Anonymous വഴിപോക്കന്‍ എഴുതിയത്:

  ഭാര്യയെ ഒരു കവി ഭാവനയിലൂടെ കണ്ടതാണോ എന്ന് വഴിപോക്കന് ഒരു സംശയം.

  Thu Apr 09, 03:06:00 PM 2009  
 10. Blogger സിജി എഴുതിയത്:

  :) Ammayi undenkilum ellenkilum kaaryamilla post nannaayi. :)

  Tue Apr 28, 04:41:00 PM 2009  
 11. Blogger Kuttyedathi എഴുതിയത്:

  :) kore postukaL ottayiruppinu vaayichu.. :)

  Tue May 05, 12:53:00 PM 2009  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home