പുനരുപയോഗം
പറഞ്ഞു വന്നാല്‍ ഞാന്‍ പുനരുപയോഗത്തിന്‍റെ ആളാണു്. ഉപഭോഗവസ്തുക്കള്‍ അവയുടെ ആയുസ്സിന്‍റെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഉപയോഗം കഴിഞ്ഞാല്‍ ഭൌമോപരിതലത്തില്‍ അനാഥമായി വലിച്ചെറിയാതെ, പുനരുപയോഗം സാധ്യമാക്കുന്ന രീതിയില്‍ വേണം ഉപേക്ഷിക്കാനെന്നും വാദിക്കുന്നവരുടെ മുന്‍പന്തിയില്‍ ഞാനുമുണ്ടു്.
സഹിക്കവയ്യാണ്ടാണു് കഴിഞ്ഞയാഴ്ച കടയില്‍ പോയി ഒരു പുതിയ ചായയരിപ്പ വാങ്ങിയത്. എത്രനാളെന്നു കരുതിയാ തുളവീണ ചായയരിപ്പയിലൂടെ ചായക്കപ്പിലെത്തുന്ന തേയിലക്കൊത്ത് വലിച്ചു കുടിക്കുന്നത്? ഇന്നും തേയിലക്കൊത്തുതന്നെ പ്രാതല്‍. അതിനാല്‍, പ്രിയതമേ, ഇനിയെങ്കിലും പഴയതു് ചവറ്റുകൊട്ടയിലിട്ടിട്ടു് പുതിയ ചായയരിപ്പ ഉപയോഗിച്ചുതുടങ്ങിയാല്‍ ഉപകാരമായിരുന്നു. നന്ദി, നമസ്കാരം!

8 Comments:
അപ്പോ അമേരിക്കയില്‍ തുളയില്ലാത്ത അരിപ്പ കിട്ടുമോ?
എന്നാ പിന്നെ നമുക്ക് അതിനേപ്പറ്റി സംസാരിക്കാം. :)
താങ്കളോടൊന്നും പറയാനില്ല. താങ്കളുടെ പ്രിയതമയ്ക്ക് ഒരു നുറുങ്ങ്.
എനിക്ക് ഒരാൾ കാണിച്ചു തന്നതാ. ചായയരിപ്പ സ്റ്റീൽ ആണെങ്കിൽ, തുളയില്ലാത്തതാണെങ്കിൽ, തേയിലമട്ട് ദ്വാരങ്ങളിൽ അടിഞ്ഞ് അരിക്കൽ സ്ലോമോഷനിലാണെങ്കിൽ, സ്റ്റൗവ് കത്തിച്ച് അരിപ്പ അതിന്റെ മണ്ടയിൽ വെച്ചു കൊടുക്കുക. കുറച്ചു നേരം കൊണ്ട് തേയിലമട്ടു മുഴുവൻ കത്തിതീർന്ന് അരിപ്പ ചുട്ടു പഴുക്കും. കൈപ്പൊള്ളിക്കാതെ ചൂടാറി കഴിഞ്ഞ് ഒന്നു തേച്ചു വെളുപ്പിക്കുക. ദ്വാരങ്ങൾ എല്ലാം തുറന്നു കിട്ടും. കൂടുതൽ കാലം ഉപയോഗിക്കയും ചെയ്യാം.
കൊള്ളാം !
നല്ല പോസ്റ്റ്, ഇനിയും പ്രതീക്ഷിക്കുന്നു
കണ്ണൂസേ, തുളയില്ലാത്ത അരിപ്പ എന്ന രീതിയിലെടുക്കുമെന്നു് എഴുതുമ്പോള്‍ വിചാരിച്ചില്ല:)
ആഷ: പറഞ്ഞു നോക്കാം. അത്രേല്ലേ പറ്റൂ!
മലയാളം ബ്ലോഗ്സ്പോട്ട്: ആക്കിയതാണോ? :)
നല്ല കഥ.
ഹരിത്
kurachu clorox il ittu vachal puthan pole vetti thilangum.
ചായപ്പൊടി കൂടുതൽ വീഴുന്ന ചായയാ സന്തോഷേ നല്ലത്. ഇനി കടയിൽ പോകുമ്പോൾ ബ്ലോഗ് പോസ്റ്റ് അരിക്കാൻ പറ്റിയ അരിപ്പയുണ്ടോന്ന് നോക്കണേ. എനിക്കാവശ്യമുണ്ട്. :)
എന്‍റെ വീട്ടില്‍ യീ പ്രശ്നം ഇല്ല. പ്രിയതമ എന്ത് വെച്ചാലും കുറ്റം പറയും എന്ന് പറഞ്ഞ് ഇപ്പൊ ഒന്നും വെക്കാറില്ല. കാലത്ത് വായു ആഞ്ഞു വലിച്ചു നടക്കും, ഓഫീസിലേക്ക് മുണ്ട് ഉടുക്കുമയിരുന്നെങ്ങില്‍ അത് വലിച്ചു കെട്ടി നടന്നാല്‍ മതിയാരുന്നു....തേയില ഉള്ളതായാലും ഒരു ചായ കാലത്ത് കിട്ടിയിരുന്നെങ്ങില്‍....
Post a Comment
<< Home