ബട്ടർഫിംഗേഴ്സ്
ഇന്ത്യാ-പാകിസ്താൻ ക്രിക്കറ്റ് ലോകകപ്പു് സെമി-ഫൈനൽ മത്സരത്തിൽ മൂന്നാം തവണയും സചിന്റെ ക്യാച്ച് നിലത്തിട്ടപ്പോൾ കമന്റേറ്ററായ റമീസ് രാജ നിരാശയോടെയാണെങ്കിലും സാഹചര്യത്തിന്റെ ലാഘവം വിടാതെ സഹകമന്റേറ്ററായ മഞ്ജ്‍രേക്കറോടു ചോദിക്കുന്നു:
"ഇദ്ദേഹം ഇന്നെന്താണാവോ പ്രാതലിനു് കഴിച്ചതു്!"
ഇന്നു് കണികണ്ടതാരെയെന്നൊക്കെ ചോദിക്കുന്നതുപോലെയുള്ള ചോദ്യത്തിനു് തമാശയെന്തെന്നു കെട്ടുകേൾവിപോലുമില്ലാത്ത മഞ്ജ്‍രേക്കറുടെ മറുപടി:
"യോഗർട്ട് ആവാനാണു സാദ്ധ്യത. ഇന്ത്യൻ കളിക്കാർ കളിക്കുമുമ്പു് യോഗർട്ട് കഴിക്കുക പതിവാണു്."
ഇത്രയും പറഞ്ഞിട്ടും മതിവരാതെ കളിക്കാരുടെ ആഹാരശീലാദികളെപ്പറ്റി വർണ്ണിക്കാനൊരുമ്പെട്ടിരുന്ന മഞ്ജ്‍രേക്കറെ ദയനീയമായി നോക്കിയിട്ടു് റമീസിന്റെ അവസാനശ്രമം:
"പാകിസ്താൻ കളിക്കാർ ഇന്നു് ബട്ടർ കഴിച്ചിരിക്കാനാണു സാദ്ധ്യത."
ഇതു പറഞ്ഞശേഷം അദ്ദേഹം ഒന്നു നിറുത്തി. മഞ്ജ്‍രേക്കറിൽ നിന്നും ഒരു പുഞ്ചിരിപോലും പ്രതീക്ഷിക്കേണ്ടന്നു മനസ്സിലാക്കിയ റമീസിന്റെ അന്തിമവിലാപം:
"ബട്ടർ കഴിച്ചവർ... അതാവണം അവർക്കു് ബട്ടർഫിംഗേഴ്സ്..."
(വായനക്കാർക്കിടയിലെ മഞ്ജ്‍രേക്കർമാർക്കുവേണ്ടി: ബട്ടർഫിംഗേഴ്സ് ഉള്ള കളിക്കാർ എന്നാൽ വിരലുക്കൾക്കുറപ്പില്ലാത്തവർ, എളുപ്പം ക്യാച്ചു വിടുന്നവർ എന്നു സാരം.)

Labels: നർമ്മം