സ്വാമിയെ ഓർക്കുമ്പോൾ
- എട്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോൾ രാജു നാരായണസ്വാമിയുടെ പേര് ചോക്കു കൊണ്ട് വീട്ടുചുമരിൽ എഴുതിയതോർക്കുന്നു (അന്ന് അത് കുറ്റമായിരുന്നില്ല). അയാളുടെ പേര് അച്ഛൻ പലപ്രാവശ്യം പറഞ്ഞത് ഓർക്കുന്നുണ്ട്. "ഹാ വിധി വല്ല ചേർക്കുഴിയിലും പൂഴ്ത്തുന്നു രത്നങ്ങളെ!" എന്ന് മുമ്പെപ്പോഴോ എഴുതിയതിനടിയിലായാണ് നാരായണസ്വാമിയുടെ പേര് എഴുതിയത് എന്നതും വ്യക്തമായ ഓർമ്മ.
- മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ക്യാംപസിൽ സയൻസ് ഫാക്കൽറ്റി റെപ്പായിരുന്നപ്പോൾ ഫാക്കൽറ്റി ഉദ്ഘാടനം ചെയ്തത് അന്ന് കോട്ടയം സബ്-കലക്ടറായിരുന്ന രാജു നാരായണസ്വാമിയായിരുന്നു. (അക്കാര്യം ഞാൻ അച്ഛനെഴുതിയ കത്തിൽ പ്രത്യേകം സൂചിപ്പിച്ചിരുന്നു: "ചുമരിൽ പേരെഴുതിയ, ഓർമ്മയില്ലേ?" എന്നമട്ടിൽ.) എഴുതിത്തയ്യാറാക്കി, പലവട്ടം എഡിറ്റുചെയ്തെന്നു തോന്നിപ്പിക്കുംവിധം ഉചിതപദങ്ങൾ ചേർത്ത് കാച്ചിക്കുറുക്കിയ പ്രസംഗം. പ്രാസനിബദ്ധമായി കോമളവും കാല്പനികവുമായ ഭാഷയിൽ (എന്തിനെപ്പറ്റിയൊക്കെയോ) അരമണിക്കൂർ അദ്ദേഹം സംസാരിച്ചു. ചീഫ് ഗസ്റ്റായിരുന്ന കെ. എം. റോയ്-യുടെ ചിന്തോദ്ദീപകമായ പ്രഭാഷണം മാറ്റിനിറുത്തിയാൽ, സ്വാഗതം പറഞ്ഞ എന്റെ പ്രസംഗമാണ്, പക്ഷേ, എനിക്കിഷ്ടപ്പെട്ടത്.
- ജീവിതം എത്രമാത്രം പ്രെഡിക്ടബിൾ ആണ്!
Labels: വൈയക്തികം