പതിനെട്ടാം വാർഷികം
നവംബർ 11-ആയിട്ട് സ്രഗ്ദ്ധരയിൽ യമകമൊക്കെ വച്ച് ഒരു അലക്ക് അലക്കാം എന്നു വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോൾ ഓഫീസിൽ പതിവിൽ കൂടുതൽ പണി.
ആദ്യവരിയിൽ "നിൻ സിമ്പതിയ്ക്കും പതിക്കും" എന്നു വേണമെന്നും ബാക്കി വരികൾ അതുപോലെ തമാശയയൊക്കെച്ചേർത്ത് തട്ടിക്കൂട്ടാം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. മുടിയെപ്പറ്റി മിണ്ടരുത് എന്നതിനാൽ "മുടിക്കും മുടിക്കും" ആദ്യമേ വേണ്ടന്നുവച്ചു. തടിയെപ്പറ്റിയും മടിയെപ്പറ്റിയും ഒട്ടും പറയാൻ പാടില്ലല്ലോ. പിന്നെയുള്ളത് ചൊടിയാണ്. അതു മാത്രമായി അടിച്ചുമാറ്റിയാൽ ശീവൊളളിയുടെ പിൻതലമുറ പുറകേകൂടി അടിതരുമെന്നതിനാൽ അതിനും മുതിരുന്നില്ല.
ശ്ലോകമില്ലാതെ (പടവുമില്ലാതെ), സ്വയം പതിനെട്ടാം വാർഷികാശംസകൾ നേരുന്നു!

Labels: വൈയക്തികം