എങ്ങനെ വിസ്കി കുടിക്കാം?
ഞാൻ ഒരു മദ്യാസക്തനല്ല. മദ്യമില്ലാതെ മാസങ്ങളോളം ജീവിക്കാൻ എനിക്ക് ഒരു പ്രയാസവുമില്ല. അങ്ങനെ ചെയ്യാറുമുണ്ട്. ഈ വിവരണം വായിക്കുന്നവർ അങ്ങനെ ആകണമെന്നില്ല. അതിനാൽ മദ്യപാനം ആരോഗ്യത്തിനു നല്ലതല്ല എന്ന മുന്നറിയിപ്പും, അമിതമദ്യപാനം ആരോഗ്യപരമായ പ്രശ്നങ്ങൾക്കുപരി സാമൂഹിക പ്രശ്നങ്ങൾക്കും കാരണമാവും എന്ന ശക്തമായ മുന്നറിയിപ്പും നല്കുന്നു. പൊതുവേ ആസക്തികൾ നിയന്ത്രിക്കാൻ പ്രയാസപ്പെടുന്നവർ മദ്യം ഇതുവരെ കഴിച്ചു തുടങ്ങിയിട്ടില്ലെങ്കിൽ ഇനി തുടങ്ങാതിരിക്കുന്നതാണ് നല്ലത്.
മലയാളികൾ അധികവും റമ്മും ബ്രാൻഡിയുമാണ് കുടിക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (anecdotal evidence). വിസ്കി കുടിക്കുന്നവരെ സിനിമയിൽ (അതും പുതിയ സിനിമകളിൽ) ആണ് കാണുക. ചില സിനിമകളിൽ എല്ലാ തരം കുപ്പികളും തുറന്നു വച്ച് എല്ലാറ്റിൽ നിന്നും കുടിക്കുന്നവരേയും കാണാം. കേരളത്തിന്റെ മദ്യ സംസ്കാരം ഞാൻ പറയുന്നതിൽ നിന്ന് വ്യത്യസ്തമാണ്. എന്നാൽ ഈ പോസ്റ്റ് ആൾക്കാരെ "നല്ല മദ്യ സംസ്കാരം" പഠിപ്പിക്കാനുള്ള ശ്രമമൊന്നുമല്ല. ഈ പറയുന്നതാണ് ശരി, ബാക്കിയെല്ലാം തെറ്റ് എന്ന ചിന്തയുമില്ല.
ഇത്രയും പറഞ്ഞ് എന്റെ വിസ്കി കുടിയുടെ രീതിയിലേയ്ക്ക്. എങ്ങനെ വിസ്കി കുടിക്കാം എന്നതിന് ഒരു ഉത്തരമില്ല. എങ്ങനെ കുടിക്കുന്നതാണോ നിങ്ങൾ ആസ്വദിക്കുന്നത് അങ്ങനെ കുടിക്കുക. ഞാൻ ചെയ്യുന്ന രീതികൾ പറയുന്നു എന്നുമാത്രം.
വിസ്കികൾ പലവിധമുണ്ട്. അവയെക്കുറിച്ച് മറ്റൊരിക്കൽ ആവാം. ഞാൻ പറയാൻ പോകുന്നത് ഇതിൽ ഒരു ഇനം ആയതിനാൽ എല്ലാറ്റിനേയും ഒന്ന് ഓടിച്ച് പരിചയപ്പെടുത്താം. എനിക്ക് പരിചയമുള്ള/ഞാൻ രുചിച്ചിട്ടുള്ള ചില ബ്രാൻഡ് ഉദാഹരണങ്ങൾ കൂടി കൊടുക്കുന്നു.
ഏതു വിസ്കി കുടിക്കണം?
ഒന്നോ രണ്ടോ ബ്രാൻഡിൽ ഒതുങ്ങരുത്. എല്ലാം ശ്രമിക്കണം. എന്നാലേ നമുക്ക് ഇഷ്ടപ്പെട്ടത് കണ്ടുപിടിക്കാൻ പറ്റൂ. ഒരിക്കൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ വീണ്ടും ശ്രമിക്കണം. എല്ലാം ഒരു acquired taste ആണ്. സിംഗിൾ മോൾട്ട് സ്കോച്ച് വിസ്കിയാണ് എനിക്ക് പഥ്യം.
ബേർബൻ, റൈ എന്നിവ കോൿടെയിലുകൾ ഉണ്ടാക്കാൻ ധാരാളമായി ഉപയോഗിക്കും. USA-യിൽ സിംഗിൾ മോൾട്ട് സ്കോച്ച് വിസ്കി 750 ml-ന് ഏകദേശം 6 ഡോളർ മുതൽ വിലയുള്ളത് കിട്ടും. ഓരോ ബ്രാൻഡിനും 8 വർഷം മുതൽ 40 വർഷമോ അതിലധികമോ ഏജ്ഡ് ആയ വിസ്കികൾ ഉണ്ടെങ്കിലും സാധാരണ 12 വർഷമോ അതിലും കൂടുതലോ "ഏജ്ഡ്" ആയതാണ് കുടിക്കാൻ നല്ലത്. 21 വർഷത്തിൽ കൂടുതൽ ഏജ്ഡ് ആയ വിസ്കികൾ എന്റെ കീശയിൽ നിൽക്കില്ല എന്നതിനാൽ അവ ഒഴിവാക്കും. 12, 15, 18, 21 വർഷങ്ങൾ "പഴക്കമുള്ള" വിസ്കികളിൽ പലതും കുടിച്ചിട്ട് താഴെപ്പറയുന്നയാണ് എനിക്ക് ഇഷ്ടപ്പെട്ടവ (ഞാൻ പറയുന്ന വിലകൾ 750 ml-ന്റേതാണ്).
എത്ര കുടിക്കണം?
അത് ഓരോരുത്തരുടെ അവസ്ഥയും സാഹചര്യങ്ങളും അനുസരിച്ചിരിക്കും. ഞാൻ ഓഫീസ് കോൺഫറൻസുകൾക്ക് പോയാൽ 6-7 ഡ്രിങ്ക്സ് ഒക്കെ അടിക്കും. വീട്ടിലാണെങ്കിൽ പരമാവധി 3. കൂട്ടുകാരൊത്ത് ചിലപ്പോൾ 4-5. ഒരു 200-300ml ആണ് എന്റെ കണക്ക്. USA-യിൽ കിട്ടുന്ന കുപ്പികൾ ഈ വിധമാണ്: 50ml (മിനി), Half Pint (200ml), Pint (375ml), Fifth (750ml), 1 L (1000 ml), Half Gallon (1.75 L), Gallon (3.5 L).
ഏതു ഗ്ലാസ്?
പല തരം വിസ്കി ഗ്ലാസുകൾ ഉണ്ട്. ഒരു വിസ്കി ആദ്യമായി ഉപയോഗിക്കുമ്പോഴും വളരെ ഫ്ലേവറുകളുള്ള വിസ്കികൾ കൂടിക്കുമ്പോഴും വിസ്കി സ്നിഫിംഗ് ഗ്ലാസ് ഉപയോഗിക്കുന്നതാണ് നല്ലത്. നമ്മുടെ മണ്ണെണ്ണ വിളക്കിന്റെ ചില്ലുപോലെ മുകളിൽ വാവട്ടം കുറഞ്ഞ ഗ്ലാസാണ് സ്നിഫിംഗ് ഗ്ലാസ്. വിസ്കിയുടെ അരോമ മനസ്സിലാക്കാനും ആസ്വദിക്കാനും ഇത്തരം ഗ്ലാസ് സഹായിക്കും.
എങ്ങനെ കുടിക്കണം?
പൂസാവാൻ വേണ്ടിയുള്ള കുടിയും ആസ്വദിക്കാൻ വേണ്ടിയുള്ള കുടിയും രണ്ടാണ്. പൂസാവാൻ വേണ്ടിയാണെങ്കിൽ ഒറ്റയടിക്കോ അല്ലെങ്കിൽ പതുക്കെയാണെങ്കിൽ ഒരു കുപ്പി മുഴുവനുമോ കുടിച്ചു പൂസാവാം. "എത്ര അടിച്ചാലും ഞാൻ പൂസാവില്ല, എനിക്ക് നല്ല കപ്പാസിറ്റി ആണ്" എന്ന് വീമ്പിളക്കുന്നവരോടൊത്ത് ഒരിക്കലും കുടിക്കരുത്. അവർക്ക് കുപ്പി തീരും മുമ്പ് കിട്ടാവുന്നതിൽ കൂടിയ പങ്ക് അകത്താക്കുക എന്ന ലക്ഷ്യമേ കാണൂ. (പൂസാവാൻ കുടിക്കുന്നത് പാപമാണ് എന്നല്ല ഞാൻ പറയുന്നത്. അങ്ങനെ വേണ്ടവർ അങ്ങനെ കുടിക്കട്ടെ.)
കുടിക്കുന്നതു സമയമെടുത്തടു കുടിക്കുക. ഒരു ലാർജ് (90 ml) 15 മിനിറ്റ് എങ്കിലും എടുത്ത് കഴിക്കണം. കുടിക്കുമ്പോൾ കുടിക്കുന്ന മദ്യത്തിന്റെ ഫ്ലേവർ മാസ്ക് ചെയ്യുന്ന ഒന്നും കഴിക്കാതിരിക്കുകയാണ് നല്ലത്. സ്ഥിരം കഴിക്കുന്ന മദ്യമാണെങ്കിൽ അതോടൊപ്പം ചെറിയ രീതിയിൽ ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. കടി തൊണ്ടയിൽ നിന്ന് ഇറക്കാനുള്ള ഉപാധിയായി മദ്യത്തെ കാണരുത്. കഴിവതും വറുത്ത (dry ആയ) സാധനങ്ങൾ ആണ് മദ്യത്തോടൊപ്പം കഴിക്കാൻ നന്ന്. എന്നാൽ അധികം ഫ്ലേവർ ഇല്ലാത്തതും രസമുകുളങ്ങളെ തല്ലിത്തകർക്കുകയും ചെയ്യുന്ന Old Monk പോലുള്ള റം ഒക്കെ കുടിക്കുമ്പോൾ നാവും ആമാശയവും വരെ നീറിക്കീറുന്ന അച്ചാറും മറ്റും കഴിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.
വെള്ളം? സോഡ? എന്തൊഴിക്കും?
Straight അല്ലെങ്കിൽ neat: ഐസോ വെള്ളമോ ഒന്നും ഒഴിക്കാതെ വിസ്കി മാത്രം. വളരെ ബോൾഡ് ആയിട്ടുള്ള വിസ്കികൾ ഇങ്ങനെ കുടിക്കാൻ പ്രയാസമാണ്. പക്ഷേ അങ്ങനെ കുടിച്ചാൽ കരൾ വാടുകയൊന്നുമില്ല.
അഞ്ചു തുള്ളി വെള്ളം
വിസ്കിയിൽ നാലഞ്ചു തുള്ളി വെള്ളം ഒഴിക്കുക. എന്നിട്ട് ഗ്ലാസ് ഒരു നാലഞ്ചു പ്രാവശ്യം ചെറുതായി ചുഴറ്റുക. വിസ്കിയിലെ അരോമയും ഫ്ലേവറും ഇതു കാരണം റിലീസ് ചെയ്യപ്പെടും. മദ്യത്തിന്റെ രുചി നമുക്ക് അനുഭവപ്പെടും. മൂന്ന് തുള്ളി വീതം വെള്ളം ചേർത്ത് ഈ പ്രവൃത്തി പലപ്രാവശ്യം ചെയ്താൽ ഓരോ ബ്രാൻഡിന്റേയും കൃത്യമായ കണക്ക് നമുക്കു കിട്ടും. അഞ്ച് തുള്ളി എന്നത് മിക്കവാറും വിസ്കികൾക്ക് പറ്റുന്ന കണക്കാണ്.
On the Rocks
വിസ്കിയും ഒരു വലിയ ഐസ് കഷണവും ആണ് on the rocks-ന് സാധാരണ പതിവ്. തണുത്ത വിസ്കി കുടിക്കാൻ രസമാണ്. എന്നാൽ ആദ്യമായി വിസ്കി കഴിക്കുമ്പോൾ ഐസ് ഒഴിവാക്കുന്നതാണ് നല്ലത്. അലിയാത്ത വിസ്കി റോക്ക്സ് വാങ്ങാൻ കിട്ടും. തണുപ്പ് വേണമെങ്കിൽ ഐസിനു പകരം വിസ്കി റോക്ക്സ് ഉപയോഗിക്കാം. സാധാരണ വീട്ടിലെ റെഫ്രിജെറേറ്ററിൽ നിന്നും വലിയ ഐസ് കഷണം കിട്ടാൻ പാടാണ്. മാത്രമല്ല, പ്രീമിയം റെസ്റ്റോറന്റുകളിൽ കിട്ടുന്നപോലെ ട്രാൻസ്പേരന്റ് ഐസ് ഉണ്ടാക്കാനും പാടാണ്. എന്നാൽ ഇതിനൊക്കെ സഹായിക്കുന്ന സാധനങ്ങൾ ഇപ്പോൾ വാങ്ങാൻ കിട്ടും.
സോഡ
ഒരു ലാർജ്ജിൽ ഒരു ഗ്ലാസ് നിറയെ വെള്ളമോ സോഡയോ ഒക്കെ ഒഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ ഒരു ബ്രാൻഡ് മാത്രം ശീലമുള്ള ഒരാളിന് പുതിയൊരു ബ്രാൻഡ് ശ്രമിക്കാൻ ചിലപ്പോൾ അധികം വെള്ളമോ സോഡയോ ഒക്കെ ഉപയോഗിക്കേണ്ടി വരും. പിന്നെ സുഹൃത്ത് നമുക്ക് തരുന്ന ഡ്രിങ്ക് നമുക്ക് അധികം ഇഷ്ടമില്ലാത്തതാണെങ്കിൽ കുടിച്ചിറക്കാൻ ഇത്തരം കടുംകൈ ഒക്കെ ചെയ്യേണ്ടി വന്നേക്കും.
കോൿടെയിൽ
ഇവിടെ റൂൾ ഒന്നും ഇല്ല. പല കോൿടെയിലും നന്നായി വരണമെങ്കിൽ കൃത്യമായ ബ്രാൻഡ് വിസ്കി തന്നെ ഉപയോഗിക്കണം.
എങ്ങനെയുണ്ട്?
ഒരു ഡ്രിങ്ക് ഓഫർ ചെയ്തിട്ട് "എങ്ങനെയുണ്ടളിയാ?" എന്നു ചോദിച്ചാൽ എന്തുത്തരം പറയും? അതിന് ചില സ്റ്റാൻഡേർഡ് ടെമ്പ്ലേറ്റ് ഉണ്ട്.
വിസ്കികൾ പൊതുവേ ലൈറ്റ്, റിച്ച്, ഡെലികേറ്റ്, സ്മോക്കി എന്നീ ലക്ഷണങ്ങൾ കാണിക്കും. ലൈറ്റും റിച്ചും വിപരീതവശങ്ങളിൽ. ഡെലികേറ്റും സ്മോക്കിനെസ്സും വിപരീതവശങ്ങളിൽ. Cardhu 12 പോലെയുള്ളവ ലൈറ്റ് and ഡെലികേറ്റ് ആണ്. Glenlivet പൊതുവേ റിച്ച് and ഡെലികേറ്റ്. Ardberg/Lephroaig ലൈറ്റ് & സ്മോക്കി, Lagavulin, Higland Park എന്നിവ റിച്ച് and സ്മോക്കിയും. ഒരാൾക്ക് ഈ നാലു കോമ്പിനേഷനും ഒരുപോലെ ഇഷ്ടപ്പെടാനുള്ള സാദ്ധ്യത കുറവാണ്. എനിക്ക് സ്മോക്കിയേക്കാൾ ഡെലികേറ്റ് ഫ്ലേവർ ആണ് ഇഷ്ടം. എന്റെ സുഹൃത്തുക്കളിൽ പലർക്കും തിരിച്ചും.
എന്തു കുടിച്ചാലും ഡീഹൈഡ്രേഷൻ ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം.
തൽകാലം ഇത്രയും. Happy and responsible drinking, everyone!

- സിംഗിൾ മോൾട്ട്: ഒരു ഡിസ്റ്റിലറിയിൽ നിന്നും ഒരു തരം മണികൾ മാത്രം ഉപയോഗിച്ചുണ്ടാക്കുന്നത്. ഇതിൽ തന്നെ സിംഗിൾ കാസ്ക് എന്നൊരു വകഭേദമുണ്ട്: ഒരു കുപ്പിയിൽ ഒരു ഡിസ്റ്റിലറിയിൽ നിന്നും ഒരു തരം മണികൾ മാത്രം ഉപയോഗിച്ചുണ്ടാക്കുന്നതിലുപരി ഒരു കാസ്കിൽ നിന്നും മാത്രം ഉണ്ടാക്കുന്നത്. Glenlivet, Glenfiddich, Ardbeg, Macallan, Laphroaig, Balvenie, Amrut, Paul John, Rampur, Yamazaki തുടങ്ങിയവ ഉദാഹരണങ്ങൾ.
- ബ്ലെൻഡെഡ്: ഒന്നോ അതിലധികമോ ഡിസ്റ്റിലറിയിൽ ഉണ്ടാക്കിയ പലതരം വിസ്കികളുടെ മിശ്രിതം. ഒരു ബ്രാൻഡിന് ഈ മിശ്രിതം സ്ഥിരമായിരിക്കും. Johnnie Walker, Chivas Regal, Vat 69, J&B, 100 Pipers, Black & White, Teacher's എന്നിവ ഉദാഹരണങ്ങൾ.
- സ്കോച്ച് വിസ്കി: സ്കോട്ലാൻഡിൽ ഉണ്ടാക്കി അവിടെത്തന്നെ വച്ച് ബോട്ടിൽ ചെയ്യുന്നവയെ മാത്രമേ സ്കോച്ച് വിസ്കി എന്ന് വിളിക്കാറുള്ളൂ. ഉദാഹരണം: Johnnie Walker, Chivas Regal, Ballantine’s, J&B, Dewar's.
- ബേർബൻ (Bourbon) വിസ്കി: അമേരിക്കയിലെ കന്റക്കിയിൽ ഉല്പാദനം. അമേരിക്കക്കാരുടെ പ്രിയപ്പെട്ട വിസ്കിയാണ്. ഉദാഹരണം: Maker’s Mark, Woodford Reserve, Wild Turkey, Hudson Baby, Knob Creek, Elijah Craig.
- ഐറിഷ് വിസ്കി: ഐർലൻഡിൽ കൃഷിചെയ്ത ബാർലി ഉപയോഗിച്ച്, ഐർലൻഡിൽ ഉണ്ടാക്കി, ഐർലൻഡിൽ വച്ച് ബോട്ടിൽ ചെയ്യുന്നവ. ഉദാഹരണം: Jameson, Redbreast, Paddy, Midleton, Connemara.
- കനേഡിയൻ വിസ്കി: കാനഡയിൽ ഉണ്ടാക്കി അവിടെത്തന്നെ വച്ച് കുപ്പിയിലാക്കുന്നവ. മറ്റു ചില നിബന്ധകളും ഉണ്ട്. ഉദാഹരണം: Crown Royal, Forty Creek, Pendleton, Lot 40, JP Wiser's, Shelter Point.
- ജാപ്പനീസ് വിസ്കി: ജപ്പാനിൽ വച്ച് ബോട്ടിൽ ചെയ്യുന്ന വിസ്കി. ഉദാഹരണം: Yamazaki, Nikka, Hakushu, Hibiki.
- റൈ വിസ്കി: പകുതിയിലധികം റൈ ഉപയോഗിച്ച് ഉണ്ടാക്കുന്നവ. അമേരിക്കയിൽ പ്രചാരം കൂടുതൽ. ഉദാഹരണം: Bulleit, Knob Creek, Templeton.
- ടെന്നസ്സി വിസ്കി: ബേർബന്റെ ഒരു വകഭേദമാണെങ്കിലും വ്യത്യസ്തമായ രുചിയുണ്ട്. ഉദാഹരണം: Jack Daniel’s, Uncle Nearest, Clayton James, Rollins.
ഏതു വിസ്കി കുടിക്കണം?
ഒന്നോ രണ്ടോ ബ്രാൻഡിൽ ഒതുങ്ങരുത്. എല്ലാം ശ്രമിക്കണം. എന്നാലേ നമുക്ക് ഇഷ്ടപ്പെട്ടത് കണ്ടുപിടിക്കാൻ പറ്റൂ. ഒരിക്കൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ വീണ്ടും ശ്രമിക്കണം. എല്ലാം ഒരു acquired taste ആണ്. സിംഗിൾ മോൾട്ട് സ്കോച്ച് വിസ്കിയാണ് എനിക്ക് പഥ്യം.
ബേർബൻ, റൈ എന്നിവ കോൿടെയിലുകൾ ഉണ്ടാക്കാൻ ധാരാളമായി ഉപയോഗിക്കും. USA-യിൽ സിംഗിൾ മോൾട്ട് സ്കോച്ച് വിസ്കി 750 ml-ന് ഏകദേശം 6 ഡോളർ മുതൽ വിലയുള്ളത് കിട്ടും. ഓരോ ബ്രാൻഡിനും 8 വർഷം മുതൽ 40 വർഷമോ അതിലധികമോ ഏജ്ഡ് ആയ വിസ്കികൾ ഉണ്ടെങ്കിലും സാധാരണ 12 വർഷമോ അതിലും കൂടുതലോ "ഏജ്ഡ്" ആയതാണ് കുടിക്കാൻ നല്ലത്. 21 വർഷത്തിൽ കൂടുതൽ ഏജ്ഡ് ആയ വിസ്കികൾ എന്റെ കീശയിൽ നിൽക്കില്ല എന്നതിനാൽ അവ ഒഴിവാക്കും. 12, 15, 18, 21 വർഷങ്ങൾ "പഴക്കമുള്ള" വിസ്കികളിൽ പലതും കുടിച്ചിട്ട് താഴെപ്പറയുന്നയാണ് എനിക്ക് ഇഷ്ടപ്പെട്ടവ (ഞാൻ പറയുന്ന വിലകൾ 750 ml-ന്റേതാണ്).
- വെറുതേ കുടിക്കാൻ (രണ്ടു പെഗ് കുടിക്കാൻ തോന്നുന്നു. വേറെ വിശേഷമൊന്നുമില്ല. ഞാനും അടുത്ത സുഹൃത്തും മാത്രം): Glenlivet 12 ($50), Glenfiddich 12 ($50)
- എനിക്ക് സന്തോഷമുള്ള ഒരു കാര്യം നടന്നു. ചെറുതായി ആഘോഷിക്കാം (ഒറ്റയ്ക്കോ കൂട്ടുകാരോപ്പമോ): Glenlivet 15 ($80), Macallan 12 ($85)
- നന്നായി ഒന്നാഘോഷിക്കാം (ഒറ്റയ്ക്കോ കൂട്ടുകാരോപ്പമോ): Glenlivet 18 ($150), Balvenie 14 ($140)
- ഓണമല്ലേ സുഭദ്രേ? Glenlivet 21 ($300), Johnnie Walker Blue ($250)
എത്ര കുടിക്കണം?
അത് ഓരോരുത്തരുടെ അവസ്ഥയും സാഹചര്യങ്ങളും അനുസരിച്ചിരിക്കും. ഞാൻ ഓഫീസ് കോൺഫറൻസുകൾക്ക് പോയാൽ 6-7 ഡ്രിങ്ക്സ് ഒക്കെ അടിക്കും. വീട്ടിലാണെങ്കിൽ പരമാവധി 3. കൂട്ടുകാരൊത്ത് ചിലപ്പോൾ 4-5. ഒരു 200-300ml ആണ് എന്റെ കണക്ക്. USA-യിൽ കിട്ടുന്ന കുപ്പികൾ ഈ വിധമാണ്: 50ml (മിനി), Half Pint (200ml), Pint (375ml), Fifth (750ml), 1 L (1000 ml), Half Gallon (1.75 L), Gallon (3.5 L).
ഏതു ഗ്ലാസ്?
പല തരം വിസ്കി ഗ്ലാസുകൾ ഉണ്ട്. ഒരു വിസ്കി ആദ്യമായി ഉപയോഗിക്കുമ്പോഴും വളരെ ഫ്ലേവറുകളുള്ള വിസ്കികൾ കൂടിക്കുമ്പോഴും വിസ്കി സ്നിഫിംഗ് ഗ്ലാസ് ഉപയോഗിക്കുന്നതാണ് നല്ലത്. നമ്മുടെ മണ്ണെണ്ണ വിളക്കിന്റെ ചില്ലുപോലെ മുകളിൽ വാവട്ടം കുറഞ്ഞ ഗ്ലാസാണ് സ്നിഫിംഗ് ഗ്ലാസ്. വിസ്കിയുടെ അരോമ മനസ്സിലാക്കാനും ആസ്വദിക്കാനും ഇത്തരം ഗ്ലാസ് സഹായിക്കും.
എങ്ങനെ കുടിക്കണം?
പൂസാവാൻ വേണ്ടിയുള്ള കുടിയും ആസ്വദിക്കാൻ വേണ്ടിയുള്ള കുടിയും രണ്ടാണ്. പൂസാവാൻ വേണ്ടിയാണെങ്കിൽ ഒറ്റയടിക്കോ അല്ലെങ്കിൽ പതുക്കെയാണെങ്കിൽ ഒരു കുപ്പി മുഴുവനുമോ കുടിച്ചു പൂസാവാം. "എത്ര അടിച്ചാലും ഞാൻ പൂസാവില്ല, എനിക്ക് നല്ല കപ്പാസിറ്റി ആണ്" എന്ന് വീമ്പിളക്കുന്നവരോടൊത്ത് ഒരിക്കലും കുടിക്കരുത്. അവർക്ക് കുപ്പി തീരും മുമ്പ് കിട്ടാവുന്നതിൽ കൂടിയ പങ്ക് അകത്താക്കുക എന്ന ലക്ഷ്യമേ കാണൂ. (പൂസാവാൻ കുടിക്കുന്നത് പാപമാണ് എന്നല്ല ഞാൻ പറയുന്നത്. അങ്ങനെ വേണ്ടവർ അങ്ങനെ കുടിക്കട്ടെ.)
കുടിക്കുന്നതു സമയമെടുത്തടു കുടിക്കുക. ഒരു ലാർജ് (90 ml) 15 മിനിറ്റ് എങ്കിലും എടുത്ത് കഴിക്കണം. കുടിക്കുമ്പോൾ കുടിക്കുന്ന മദ്യത്തിന്റെ ഫ്ലേവർ മാസ്ക് ചെയ്യുന്ന ഒന്നും കഴിക്കാതിരിക്കുകയാണ് നല്ലത്. സ്ഥിരം കഴിക്കുന്ന മദ്യമാണെങ്കിൽ അതോടൊപ്പം ചെറിയ രീതിയിൽ ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. കടി തൊണ്ടയിൽ നിന്ന് ഇറക്കാനുള്ള ഉപാധിയായി മദ്യത്തെ കാണരുത്. കഴിവതും വറുത്ത (dry ആയ) സാധനങ്ങൾ ആണ് മദ്യത്തോടൊപ്പം കഴിക്കാൻ നന്ന്. എന്നാൽ അധികം ഫ്ലേവർ ഇല്ലാത്തതും രസമുകുളങ്ങളെ തല്ലിത്തകർക്കുകയും ചെയ്യുന്ന Old Monk പോലുള്ള റം ഒക്കെ കുടിക്കുമ്പോൾ നാവും ആമാശയവും വരെ നീറിക്കീറുന്ന അച്ചാറും മറ്റും കഴിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.
വെള്ളം? സോഡ? എന്തൊഴിക്കും?
Straight അല്ലെങ്കിൽ neat: ഐസോ വെള്ളമോ ഒന്നും ഒഴിക്കാതെ വിസ്കി മാത്രം. വളരെ ബോൾഡ് ആയിട്ടുള്ള വിസ്കികൾ ഇങ്ങനെ കുടിക്കാൻ പ്രയാസമാണ്. പക്ഷേ അങ്ങനെ കുടിച്ചാൽ കരൾ വാടുകയൊന്നുമില്ല.
അഞ്ചു തുള്ളി വെള്ളം
വിസ്കിയിൽ നാലഞ്ചു തുള്ളി വെള്ളം ഒഴിക്കുക. എന്നിട്ട് ഗ്ലാസ് ഒരു നാലഞ്ചു പ്രാവശ്യം ചെറുതായി ചുഴറ്റുക. വിസ്കിയിലെ അരോമയും ഫ്ലേവറും ഇതു കാരണം റിലീസ് ചെയ്യപ്പെടും. മദ്യത്തിന്റെ രുചി നമുക്ക് അനുഭവപ്പെടും. മൂന്ന് തുള്ളി വീതം വെള്ളം ചേർത്ത് ഈ പ്രവൃത്തി പലപ്രാവശ്യം ചെയ്താൽ ഓരോ ബ്രാൻഡിന്റേയും കൃത്യമായ കണക്ക് നമുക്കു കിട്ടും. അഞ്ച് തുള്ളി എന്നത് മിക്കവാറും വിസ്കികൾക്ക് പറ്റുന്ന കണക്കാണ്.
On the Rocks
വിസ്കിയും ഒരു വലിയ ഐസ് കഷണവും ആണ് on the rocks-ന് സാധാരണ പതിവ്. തണുത്ത വിസ്കി കുടിക്കാൻ രസമാണ്. എന്നാൽ ആദ്യമായി വിസ്കി കഴിക്കുമ്പോൾ ഐസ് ഒഴിവാക്കുന്നതാണ് നല്ലത്. അലിയാത്ത വിസ്കി റോക്ക്സ് വാങ്ങാൻ കിട്ടും. തണുപ്പ് വേണമെങ്കിൽ ഐസിനു പകരം വിസ്കി റോക്ക്സ് ഉപയോഗിക്കാം. സാധാരണ വീട്ടിലെ റെഫ്രിജെറേറ്ററിൽ നിന്നും വലിയ ഐസ് കഷണം കിട്ടാൻ പാടാണ്. മാത്രമല്ല, പ്രീമിയം റെസ്റ്റോറന്റുകളിൽ കിട്ടുന്നപോലെ ട്രാൻസ്പേരന്റ് ഐസ് ഉണ്ടാക്കാനും പാടാണ്. എന്നാൽ ഇതിനൊക്കെ സഹായിക്കുന്ന സാധനങ്ങൾ ഇപ്പോൾ വാങ്ങാൻ കിട്ടും.
സോഡ
ഒരു ലാർജ്ജിൽ ഒരു ഗ്ലാസ് നിറയെ വെള്ളമോ സോഡയോ ഒക്കെ ഒഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ ഒരു ബ്രാൻഡ് മാത്രം ശീലമുള്ള ഒരാളിന് പുതിയൊരു ബ്രാൻഡ് ശ്രമിക്കാൻ ചിലപ്പോൾ അധികം വെള്ളമോ സോഡയോ ഒക്കെ ഉപയോഗിക്കേണ്ടി വരും. പിന്നെ സുഹൃത്ത് നമുക്ക് തരുന്ന ഡ്രിങ്ക് നമുക്ക് അധികം ഇഷ്ടമില്ലാത്തതാണെങ്കിൽ കുടിച്ചിറക്കാൻ ഇത്തരം കടുംകൈ ഒക്കെ ചെയ്യേണ്ടി വന്നേക്കും.
കോൿടെയിൽ
ഇവിടെ റൂൾ ഒന്നും ഇല്ല. പല കോൿടെയിലും നന്നായി വരണമെങ്കിൽ കൃത്യമായ ബ്രാൻഡ് വിസ്കി തന്നെ ഉപയോഗിക്കണം.
എങ്ങനെയുണ്ട്?
ഒരു ഡ്രിങ്ക് ഓഫർ ചെയ്തിട്ട് "എങ്ങനെയുണ്ടളിയാ?" എന്നു ചോദിച്ചാൽ എന്തുത്തരം പറയും? അതിന് ചില സ്റ്റാൻഡേർഡ് ടെമ്പ്ലേറ്റ് ഉണ്ട്.
- കളർ: എന്തായിരുന്നു വിസ്കിയുടെ കളർ? ഗോൾഡ്? കോപ്പർ? രണ്ടിനും മദ്ധ്യേ? ഓരോ ആൾക്കാർക്കും ഓരോ കളർ ആവും ഇഷ്ടം. എനിക്ക് രണ്ടിനുമിടയിൽ എന്നാൽ, അല്പം കോപ്പർ കൂടിയ കളർ ഉള്ളവയാണ് ഇഷ്ടം.
- ബോഡി: നാവിൽ വയ്ക്കുമ്പോൾ നിങ്ങൾക്ക് വിസ്കി എങ്ങനെ ഫീൽ ചെയ്യുന്നു എന്നതാണ് ബോഡി കൊണ്ട് ഉദ്ദേശിക്കുന്നത്. അനുഷ്ടുപ്പ് വൃത്തം പോലെയാണ്. നാവു നിറഞ്ഞു നിലക്കുന്ന ഫീൽ ആണെങ്കിൽ ഫുൾ ബോഡി എന്നു പറയും.
- നോസ്: എന്തു ഗന്ധമാണ് വിസ്കി നല്കുന്നത്? തേൻ? ഏതെങ്കിലും പഴങ്ങൾ? വാനില, കാരമൽ പോലുള്ളവ?
- പാലറ്റ്: എന്താണ് വിസ്കിയുടെ രുചി?മധുരം? സുഗന്ധവ്യഞ്ജനം? പുക? പഴവർഗ്ഗങ്ങൾ?
- എൻജോയ്: ഒരു സിപ്പ് കഴിച്ചു കഴിഞ്ഞാൽ ഫ്ലേവർ എത്ര നേരം നിൽക്കും?