ഗ്രീൻ റ്റീ
ഗ്രീൻ റ്റീ ഉണ്ടാക്കാൻ നിങ്ങൾക്ക് വേണമെങ്കിൽ അഞ്ചരമിനുട്ട് നീളമുള്ള KJ Jacob-ന്റെ വീഡിയോകാണാം. അല്ലെങ്കിൽ വെറും 20 സെക്കന്റിൽ ഈ ശ്ലോകം വായിച്ചു മനസ്സിലാക്കാം. എല്ലാം നിങ്ങളുടെ ഇഷ്ടം.
(വസന്തതിലകം)
തൊണ്ണൂറുഡിഗ്രി തപമാർന്ന ജലത്തിലല്പം
'കണ്ണന്റെ റിപ്പിളു' പകർത്തിയടച്ചുവച്ചാൽ
വർണ്ണം വരാനതിനു മൂന്നുമിനിട്ടെടുക്കു-
മെണ്ണംപറഞ്ഞ, മികവാർന്ന, ചവർപ്പു ചായ!
(വസന്തതിലകം)
Labels: വസന്തതിലകം, ശ്ലോകം