വാർഷികാഘോഷനാൾ
ശ്ലോകമില്ലാതെഴും വാർഷികാഘോഷനാൾ
ശോകമാകാതെ നീ കാത്തുകൊള്ളേണമേ,
ആകെമൊത്തം തിരക്കായിരിക്കുമ്പൊഴു-
മാകുലത്താലുമുൾത്താരു കത്തുന്നു, മേ!
നടുവത്തച്ഛൻ നമ്പൂതിരിയുടെ ഭഗവദ്ദൂത് നാടകം കൃതിയിൽ "ഉൾത്താരു കത്തുന്നു മേ" എന്നവസാനിക്കുന്ന രണ്ട് ശ്ലോകങ്ങൾ ഉണ്ട്.
(വൃത്തം: സ്രഗ്വിണി)
സ്രഗ്വിണി ലക്ഷണം വൃത്തമഞ്ജരിയിൽ സ്രഗ്വിണിയിൽ പറഞ്ഞിട്ടില്ല. അതിനാൽ സ്രഗ്വിണിയിൽ സ്രഗ്വിണിയുടെ ലക്ഷണം ഇതാ:
സ്രഗ്വിണിക്കോ ഗണം നാലു രം താനതും.