ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, July 24, 2019

മക്കൾ മാഹാത്മ്യം

മക്കൾ മാഹാത്മ്യം എന്ന പേരിൽ പുതിയൊരു സീരീസ് തുടങ്ങുന്നു. മക്കൾ ഉള്ളവർ നിർബന്ധമായും വായിക്കുക. നിങ്ങളുടേതല്ലാത്ത മക്കളപ്പറ്റിയുള്ള വർണ്ണനകൾ നിങ്ങൾക്ക് എത്രമാത്രം അസഹനീയമാണെന്ന് പെട്ടന്ന് ബോദ്ധ്യപ്പെടും.

മാഹാത്മ്യം ഒന്ന് -- ഗെസ്റ്റ് വൈഫൈ

മകൾ: അച്ഛാ, എനിക്കീ വീഡിയോ കാണാൻ പറ്റുന്നില്ല.
ഞാൻ: വൈഫൈ പ്രശ്നമായിരിക്കും. നോക്കട്ടെ.
ഞാൻ വൈഫൈ ഡിസ്കണക്ട് ചെയ്ത് വീട്ടിലെ ഗെസ്റ്റ് network-ൽ കണക്ട് ചെയ്യാൻ നോക്കുന്നു.
ഇതു കണ്ടുകൊണ്ടിരുന്ന മകൾ: Guest? I am not a guest. I live here. I don't want guest connection.

(മാഹാത്മ്യം എന്നൊക്കെപ്പറഞ്ഞെങ്കിലും ഇത്തരം ചളികൾ ആയിരിക്കും. സബ്സ്ക്രൈബ് ചെയ്ത് ആസ്വദിക്കുക. അഞ്ചുപൈസ ചെലവില്ലല്ലോ. )

Labels: ,

Wednesday, July 03, 2019

വിദഗ്‌ദ്ധന്‍

"എടാ, നീ ഇന്നലെ പമ്പ് ഓൺ ചെയ്തിട്ട് ഓഫ് ആക്കീലീ?"
"ഇന്നലെ രാവിലെ ആറരയ്ക്ക് വീട്ടിൽ നിന്നിറങ്ങിയ ഞാൻ തിരികെക്കയറിയത് രാത്രി പതിനൊന്നരയ്ക്ക്. ഇതിനിടയ്ക്ക് പമ്പ് ഓൺ ആക്കാൻ എനിക്കെവിടെ സമയം?"
"മെനക്കേട്. കുന്ത്രാണ്ടത്തിന് കൊഴപ്പം. ങ്ങക്ക് ഇവ്ട വന്ന് ഓരോന്ന് വൃത്യേടാക്കീട്ട് പോയാ മതിയല്ല്. ഞാനിനി എന്തോ ചെയ്യും?"
"എന്തു ചെയ്യാൻ? ഇലക്ട്രിഷ്യനെ വിളിക്കണം."

* * *

"അണ്ണാ, പമ്പ്‌ കേട്. ഇത് മാറ്റാൻ ഞാൻ അമ്മേരടുത്ത് പണ്ടേ പറഞ്ഞതാണ്."
"കേടെന്ന് നിനക്കെങ്ങനെ മനസ്സിലായി? ഒരു മിനിറ്റ് ഓടിയിട്ട് ട്രിപ്പ് ആവുകയാണല്ലോ."
"ശരിയാണ്ണാ. നോക്കട്ടെ... പമ്പ്‌ ഇപ്പോൾ 10 ആമ്പിൽ ആണ് കൊടുത്തിരിക്കണത്. അത് 16 ആമ്പ് ആക്കണം. അപ്പം ട്രിപ്പാവൂല്ല."
"ഇത്രനാളും 10 ആമ്പ്  ബ്രേക്കറിൽ ഒരു കുഴപ്പവും ഇല്ലാതെ ഓടിയതാണല്ലോ?"
"അതണ്ണാ, ലൈനിൽ വേറെ ലോഡ് കൂടി വരുന്നോണ്ടാണ്."
"നമുക്ക് ആ ലൈനിൽ വേറേ ലോഡ് ഇല്ലാതെ പമ്പ്‌ ഓൺ ചെയ്ത് നോക്കാം."
(ലൈൻ വീണ്ടും ട്രിപ്പ് ആവുന്നു.)
"എന്നാണ്ണാ, കപ്പാസിറ്ററ് പോയാന്ന് നോക്കട്ടാ?"
"നീയാണോ ഞാനാണോ ഇലക്ട്രിഷ്യൻ?"

* * *

അനന്തരം അദ്ദേഹം കരിഞ്ഞുണങ്ങിയ ഒരു കപ്പാസിറ്ററുമായി സ്റ്റേജിന്റെ വലതുവശത്തു നിന്നും പ്രവേശിക്കുന്നു.

* * *

വാർത്താമാദ്ധ്യമങ്ങളിൽ ജോലിചെയ്യുന്നവർക്കു മാത്രമല്ല, ഇലക്ട്രിഷ്യൻസിനും SDLC L100 ക്ലാസ് ഗുണം ചെയ്യും.
ലേബൽ: ഒരു വഴിക്കുപോവുകയല്ലേ, ഇരിക്കട്ടെ.

Labels: