ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, February 26, 2020

രാജ്യം കത്തിയമരുമ്പോൾ

രാജ്യം കത്തിയമരുമ്പോൾ വിദ്വേഷത്തിന്റെ എണ്ണയൊഴിച്ച് ആളിക്കത്തിക്കുന്നവരേ, നിങ്ങൾ ഏതാനും ജീവിതങ്ങളെ മാത്രമല്ല ചാരമാക്കുന്നത്. ദീർഘവീക്ഷണമുള്ളവർ പടുത്തുയർത്തിയ ജനാധിപത്യ മൂല്യങ്ങളെയാണ് നിലംപരിശാക്കുന്നത്.

ഡൽഹിയിലെ ചുവപ്പുപുഴകളിൽ ഒഴുകിയൊലിക്കുന്നത് മതനിരപേക്ഷതയുടെ ഹൃദയംപിളർന്നു തെറിക്കുന്ന ചുടുചോരയാണ്. "ഭായി"യെ വിളിച്ച് കൊന്നുതള്ളാൻ പറയുന്നവർ പ്രതിജ്ഞചൊല്ലി സ്വന്തമാക്കിയ സഹോദരങ്ങളുടെ തലയ്ക്കാണ് വിലപറയുന്നത്.

ഇൻഡ്യ എന്ന ആശയം നമ്മുടെ കൺമുന്നിൽ തകർന്നു തുടങ്ങുന്നു.

Labels:

Friday, February 14, 2020

വാലന്റൈൻസ് ഡേ!

ശ്രീ Umesh അതിപ്രഗത്ഭനായ ഹരിദാസിന്റെ (പിന്നെ എന്റേയും) പേരുപറഞ്ഞ്  ഫെബ്രുവരി മാസത്തിൽ റൊമാന്റിക് ശ്ലോകങ്ങൾ എഴുതാൻ രണ്ടു മൂന്നു കൊല്ലമായി ശ്രമിക്കുന്ന കാര്യം അദ്ദേഹത്തിന്റെ സ്ഥിരം വായനക്കാർക്ക്‌  അറിയാവുന്നതാണല്ലോ. വവ്വാലിനെന്ത് വിഷുക്കണി?

അദ്ദേഹത്തിന്റെ പ്രഷറിൽ അകപ്പെട്ട് ഇത്തവണയും ഒരു ശ്ലോകം ഉണ്ടാക്കുന്നു. ഇത്തവണ, പക്ഷേ, ശ്ലോകത്തിൽ കഴിക്കുകയാണ്.
ശ്ലോകം
വേകാൻ
സ്നേഹം
പാകം!

ഈ ശ്ലോകം സ്ത്രീ എന്ന പേരിലുള്ള വൃത്തത്തിലാണ്.
ലക്ഷണം: രണ്ടും ഗംതാൻ സ്ത്രീയാം വൃത്തം.

Labels: ,

Saturday, February 08, 2020

പുതിയ കടമ്പകൾ

(കടമ്പകൾ എന്ന പേരിൽ 2009-ൽ ഒരു ശ്ലോകം എഴുതിയിട്ടുണ്ട്. അതൊന്ന് പുതുക്കാൻ സമയമായെന്ന് തോന്നുന്നു.)
മെയിലയയ്ക്കണം ബോസുറങ്ങണം
മകളുറങ്ങുവാൻ നേരമാവണം
സകലലോകവും മൂകമാകണം
മിഥുനകേളിയില്‍ വിഘ്നമെത്രയോ!

വൃത്തം: സമ്മത
ലക്ഷണം: നരരലംഗവും സമ്മതാഭിധം

Labels: ,