കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാണോ
കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാണോ! എന്ന സമസ്യയുടെ പൂരണം.
വൃത്തം: ഇന്ദ്രവജ്ര
ചേലാണ്ട കാമാക്ഷികളെത്രയെണ്ണം
ഭൂമണ്ഡലത്തിൽത്തിരിയുന്നു നിത്യം!
കാണേണ്ടൊരക്കാഴ്ച പിഴച്ചുവെന്നാൽ
കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാണോ!
വൃത്തം: ഇന്ദ്രവജ്ര
Labels: ഇന്ദ്രവജ്ര, ശ്ലോകം, സമസ്യ, സമസ്യാപൂരണം