ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, November 11, 2023

പ്രിയേ ചാരുശീലേ!

നിരാലംബനായിട്ടുഴന്നൂ രമേശൻ,
ഇരപ്പാളിയായ്‌ ശംഭു, വർക്കൻ കറങ്ങും

എന്നും
ഉടുത്തുള്ള പട്ടൊന്നു മേൽപ്പോട്ടൊതുക്കി-
ത്തിടുക്കെന്നരക്കെട്ടു ധൃഷ്ടം മുറുക്കി

എന്നുമൊക്കെയല്ലാതെ ഭുജംഗപ്രയാതത്തിൽ ശൃംഗാരശ്ലോകങ്ങൾ കണ്ടിട്ടില്ല.

പക്ഷേ എനിക്കിവിടെ ഞാൻ പഠിച്ചതിനെയൊക്കെ നിഷേധിച്ചേ പറ്റൂ. ഒരു ശ്ലോകമെഴുത്തുകാരനും സഞ്ചിരിക്കാത്ത വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിച്ചെന്നിരിക്കും. നമ്മുടെ ആനിവേഴ്സറിക്കുവേണ്ടി. I am going to break all conventional concepts of ശ്ലോകമെഴുത്ത്.
തലേനാളിലെത്തർക്കമെല്ലാം മറക്കാം
ബലേഭേഷു ചൊന്നിട്ടു വീണ്ടും രമിക്കാം
അയേ നായികേ, തങ്കമാം പ്രാണനാഥേ,
പ്രിയേ ചാരുശീലേ, മനസ്സെന്തു ചൊൽവ്വൂ?

വൃത്തം: ഭുജംഗപ്രയാതം

Labels: ,

Monday, November 06, 2023

സമ്മതമല്ല!

സമ്മതവൃത്തത്തിലെ ശ്ലോകങ്ങൾ കൈരളിക്ക് നഷ്ടമാക്കരുതേ എന്ന അഭ്യർത്ഥന പരിഗണിച്ച് Angelo Mathews-ന്റെ ദുരവസ്ഥ സമ്മത വൃത്തത്തിലാക്കിയത്:
വളരെ വൈകിയാൽ ബാറ്റു ചെയ്യുവാൻ
വരകളൊക്കെയും കൃത്യമാവണം,
എതിരു നായകക്കാൽ പിടിക്കണം,
കരളുനൊന്തുതാൻ കെഞ്ചിനോക്കണം!

വൃത്തം: സമ്മത

Labels: ,