ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, July 21, 2016

പൂശാണു ഭക്തി

വാക്ചിത്രം എന്ന പേരിൽ ഫേയ്സ്ബുക്കിൽ സംഘടിപ്പിച്ച പരിപാടിക്കായി എഴുതിയത്. #വാക്ചിത്രം എന്ന് ഫേയ്സ്ബുക്കിൽ സേർച്ച് ചെയ്താൽ എല്ലാ ശ്ലോകങ്ങളും കിട്ടും.
ലേശംകഴിച്ചു സുഖമായി സുഷുപ്തിയാവാം
മോശംവരാതെ പലരീതിയിൽ ഘോഷമാവാം
കാശെത്രയേറെ ചെലവാക്കിലുമാസ്വദിക്കാം
പൂശാണു ഭക്തി! ലഹരിക്കിതുരണ്ടുമൊപ്പം!

വൃത്തം: വസന്തതിലകം

Labels: ,

Tuesday, July 19, 2016

ലമണേഡ്

വാക്ചിത്രം എന്ന പേരിൽ ഫേയ്സ്ബുക്കിൽ സംഘടിപ്പിച്ച പരിപാടിക്കായി എഴുതിയത്. #വാക്ചിത്രം എന്ന് ഫേയ്സ്ബുക്കിൽ സേർച്ച് ചെയ്താൽ എല്ലാ ശ്ലോകങ്ങളും കിട്ടും.
ചിലദിനങ്ങളിലുള്ള പടങ്ങളാ-
ലലിവകന്നൊരുമദ്യപനെന്നഹോ
പലവിധം പഴികേട്ടതുകാരണം
കുലമണേ, ലമണേഡു കുടിച്ചു ഞാൻ!

വൃത്തം: ദ്രുതവിളംബിതം

Labels: , ,

Sunday, July 17, 2016

കല്യാണി വീണ്ടും

വാക്ചിത്രം എന്ന പേരിൽ ഫേയ്സ്ബുക്കിൽ സംഘടിപ്പിച്ച പരിപാടിക്കായി എഴുതിയത്. #വാക്ചിത്രം എന്ന് ഫേയ്സ്ബുക്കിൽ സേർച്ച് ചെയ്താൽ എല്ലാ ശ്ലോകങ്ങളും കിട്ടും.
കല്യാണിമാരുമൊരുമിച്ചു രസിച്ചുപാർക്കാം
കല്യാണിരാഗമറിയാതെ തകർത്തുപാടാം
കല്യാണി ബീയറു ദിനേന കുടിക്കു, മെന്നാൽ-
കല്യാണമായിടുകിലാകരുതിത്രയൊന്നും!
വൃത്തം: വസന്തതിലകം

Labels: ,

കല്യാണി

വാക്ചിത്രം എന്ന പേരിൽ ഫേയ്സ്ബുക്കിൽ സംഘടിപ്പിച്ച പരിപാടിക്കായി എഴുതിയത്. #വാക്ചിത്രം എന്ന് ഫേയ്സ്ബുക്കിൽ സേർച്ച് ചെയ്താൽ എല്ലാ ശ്ലോകങ്ങളും കിട്ടും.
കല്യാണി തൻ സ്നേഹമാവോളമാവാം,
കല്യാണി പാടാൻ മടിക്കേണ്ടുമില്ലാ;
കല്യാണി മോന്തും ദിനാന്ത്യങ്ങ, ളെന്നാൽ-
കല്യാണമായോ? മറന്നേക്കിതെല്ലാം!

വൃത്തം: കല്യാണി (കല്യാണി തഗണം മൂന്നു ഗുരു രണ്ടോടു ചേരുകിൽ [കല്യാണിയാകും ത മൂന്നും ഗ രണ്ടും]).

Labels: ,