ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, July 15, 2024

ഉർവ്വശീ, ടേക്ക് ഇറ്റ് ഈസീ!

എഴുനൂറോളം സിനിമകൾ എന്നാ (വിക്കിപ്പീഡിയയിൽ) എഴുതിയേക്കുന്നേ. അത്രേം ഉണ്ടായിട്ടുണ്ടോ? എത്രയാണ് എണ്ണം അറിയാമോ? എത്ര സിനിമകളുണ്ടെന്ന്?

എന്നത് ഏത് മാനദണ്ഡം വച്ചു നോക്കിയാലും മോശം ചോദ്യമാണ്. അതിന് അപ്പോൾത്തന്നെ മറുപടിയും കിട്ടി. (Time code 6:29.)

അതുകഴിഞ്ഞിട്ട് (ആ ചോദ്യം ചോദിച്ചയാളോട് ആണെന്ന് തോന്നുന്നു, ഇനി അഥവാ അല്ലെങ്കിലും) ഇന്റർവ്യൂ കഴിയുമ്പോൾ വസ്ത്രധാരണത്തെപ്പറ്റി ഉപദേശിക്കേണ്ട കാര്യമുണ്ടോ? Time code 48:36.
"മകളു കീറാത്ത പാന്റൊന്നു മേടിക്ക, കേൾ,
തൊലി പുറത്തേയ്ക്കു കാണുന്നതശ്രീകരം!"
സിനിമയിൽക്കത്തി നിൽക്കുന്നനാൾ തന്നി, ലീ-
യറിവിതെന്തേ, നടിക്കാരുമേകീല പോൽ?

(വൃത്തം: ഉർവ്വശി, ലക്ഷണം: ന ത ത തം ഗം വരുന്നെങ്കിലാമുർവ്വശീ. ഉർവ്വശി വൃത്തത്തിലുള്ള ശ്ലോകം മുമ്പ് കണ്ടിട്ടില്ല.)

Labels: ,

Monday, July 01, 2024

മെറ്റയ്ക്കു പറ്റിയത്

𝑊ℎ𝑒𝑛 𝑀𝑒𝑡𝑎 𝐴𝐼 (𝑚𝑎𝑑𝑒 𝑤𝑖𝑡ℎ 𝐿𝑙𝑎𝑚𝑎 3) ℎ𝑖𝑡 𝐼𝑛𝑑𝑖𝑎:
തെറ്റല്ലയോ ചെയ്തതു? ലാമ മൂപ്പു-
മുറ്റുന്നതിന്മുമ്പതു ചാറ്റിലാക്കി!
പറ്റുന്നതും സൂക്ഷ്മതയാർന്നു വേണം
മെറ്റേടെ 'ഏ ഐ' ഉപയോഗമാക്കാൻ!

(ഇന്ദ്രവജ്ര)

Labels: , ,