ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, February 17, 2012

മീനാക്ഷി
പാരുഷ്യം* ഭൂവിൽ തീർക്കുവാനെന്ന മട്ടിൽ
ചാരത്തായ് മോദം, നീ, വിതയ്ക്കുന്നു വീട്ടിൽ.
മീനാക്ഷീ, നീയാം സ്വർഗ്ഗസമ്മാനമോർത്താ-
ലീനീർ പുഷ്പങ്ങൾ, കേവലം കാട്ടുപൂക്കൾ!

* ഇന്ദ്രന്റെ തോട്ടം.
(വൃത്തം: വൈശ്വദേവി)

Labels: ,