സ്പീക്കര്‍ ഫോണ്‍
“ഗോപൂം പെണ്ണും ഈ വഴി വന്നതു കൊണ്ടു് പോവാന്‍ പറ്റി!”
“കല്യാണം എങ്ങനെ?”
“പെണ്ണു് കൊള്ളാം. നല്ല സ്വഭാവക്കാരാണെന്ന് തോന്നുന്നു. എന്തരോ വരട്ടു്!”
“പെണ്ണും കൊള്ളാം വീട്ടുകാരും കൊള്ളാം. പിന്നെന്താണു് ഒരു ‘എന്തരോ വരട്ടു്’?”
(നിശ്ശബ്ദത)
“ഹലോ?”
“അല്ല, അവളു മകവും അവന്‍ നിന്‍റെ പോലെ വിശാഖവുമാണു്...”
“അതിനു്?”
“നീ കെട്ടണോന്നും പറഞ്ഞു നടന്ന പെണ്ണില്ലേ? അവള്‍ടെ നാളും മകമാരുന്നു്. അതല്ലീ ഞാന്‍ അന്നു് വേണ്ടാന്നു് ശഠിച്ചതു്?”
(ഞാന്‍ അല്പം പരുങ്ങിയിട്ടു്)
“ഹലോ, ഇതു് സ്പീക്കര്‍ ഫോണിലാണു്...”
“ഏ? ഫോണാ? നീ ഫോണ്‍ ചെയ്തോണ്ടിരുന്ന പെണ്ണല്ല. മറ്റേ പെണ്ണു്. മകം...”
“എന്നാല്‍ ശരി. പിന്നെ വിളിക്കാം!”
ഞാന്‍: “ദീപൂന്‍റെ കല്യാണത്തിനു് അമ്മ പോയിരുന്നൂന്നു്!”
ഭാര്യ: “സ്പീക്കര്‍ ഫോണിലായിരുന്നല്ലോ. ഞാന്‍ കേട്ടു.”
വാല്‍ക്കഷണം:
അമ്മ പേറ്റു നോവറിയണം
മക്കള്‍ പോറ്റുനോവറിയണം
(കുഞ്ഞുണ്ണി)
Labels: നുറുങ്ങ്