കുളമാക്കല്ലേ
മാലോകർ വോട്ടു വലതിന്നു കൊടുത്തുവെന്നാൽ
ഭൂലോകമപ്പടി ബഡുക്കുകളേറ്റെടുത്താൽ
ഈലോകഗോളമഖിലം കുളമായി, കഷ്ടം
ശ്രീലേഖ മീൻകറി ചമച്ചതുപോലെയാകും.
വൃത്തം: വസന്തതിലകം (ചൊല്ലാം വസന്ത തിലകം തഭജം ജഗംഗം)
Labels: വസന്തതിലകം, ശ്ലോകം
പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്
മാലോകർ വോട്ടു വലതിന്നു കൊടുത്തുവെന്നാൽ
ഭൂലോകമപ്പടി ബഡുക്കുകളേറ്റെടുത്താൽ
ഈലോകഗോളമഖിലം കുളമായി, കഷ്ടം
ശ്രീലേഖ മീൻകറി ചമച്ചതുപോലെയാകും.
Labels: വസന്തതിലകം, ശ്ലോകം
മാസ്കിട്ട നിൻ മുഖം പോലു-
മമ്പിളിക്കലപോലെയാം
കാലമൊട്ടു കഴിഞ്ഞില്ലേ
യെന്നു പൗർണ്ണമിയായിടും?
മാസ്കിട്ടു നീ നടന്നിട്ടു
വർഷമൊന്നായി സുന്ദരീ,
തുണി മാറ്റൂ, നുകർന്നോട്ടേ
നിന്റെ ചുണ്ടുകളിന്നു ഞാൻ!
ഏതുമാവാമാദ്യവർണ്ണം;
നസങ്ങളതിനപ്പുറം എല്ലാപ്പാദത്തിലും വർജ്ജ്യം;
പിന്നെ നാലിന്റെ ശേഷമായ്
സമത്തിൽ ജഗണം വേണം;
ജസമോജത്തിൽ വർജ്ജ്യമാം.
ഇതാണാനുഷ്ടുഭത്തിന്റെ ലക്ഷണം കവിസമ്മതം.
സമത്തിലാദ്യപരമായ് രേഫവും പതിവില്ല കേൾ;
നോക്കേണ്ടതിഹ സർവ്വത്ര കേൾവിക്കുള്ളൊരു ഭംഗി താൻ
നാലിന്നുപരി വക്ത്രം തൻ
സമപാദങ്ങൾ രണ്ടിലും
യസ്ഥാനത്തു ജകാരത്താൽ
പത്ഥ്യാവക്ത്രാഖ്യമായിടും
Labels: അനുഷ്ടുപ്പ്, പത്ഥ്യാവക്ത്രം, ശ്ലോകം
അർത്ഥമറ്റതാം പഴം പദങ്ങളാൽ
വൃദ്ധനായകൻ പറഞ്ഞ വാക്കുകൾ
വ്യർത്ഥമെന്നു നാമറിഞ്ഞുവെങ്കിലും
ബുദ്ധിവയ്ക്കുമോ, നടൻ പഠിക്കുമോ?