ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, January 26, 2024

എനിക്കും ഒരു പദ്മ?

ബീഡിവലിക്കും പൂരുഷനെങ്ങാൻ
വിസ്കിയടിച്ചാൽ പൂച്ചെടിവാടും
ശാസ്ത്രമിതെന്നേ സ്ഥാപിതമാക്കി:
പദ്മയൊരെണ്ണം തന്നു തുലയ്ക്കൂ!

(വൃത്തം: ചമ്പകമാല)

Labels: ,

Monday, January 22, 2024

വിളക്കില്ല കയ്യിൽ

പിളർക്കുന്നു രാജ്യം, ഹനിക്കുന്നു ധർമ്മം,
വളഞ്ഞിട്ടു കൊല്ലുന്നു വേതാളവൃന്ദം!
പൊളിച്ചും തകർത്തും തുലയ്ക്കാൻ പിറന്നോർ
തെളിക്കാൻ പറഞ്ഞാൽ വിളക്കില്ല കയ്യിൽ!

വൃത്തം: ഭുജംഗപ്രയാതം

Labels: ,

Saturday, January 06, 2024

ചിന്താവിഷ്ടയായ ഉണ്ണിയാർച്ച

മറ്റൊരു കോൺടെക്സ്റ്റിൽ എഴുതിയതാണ്. ഒരു വരി അല്പം മാറ്റിയിട്ടുണ്ട്.
നിറതിങ്കളുദിച്ചരാത്രിയിൽ-
ത്തുറതാണ്ടീട്ടഥ ചന്തുവെത്തവേ,
മുറിയിറ്റു തുറന്നുവയ്ക്കണോ
തെറിചൊല്ലീട്ടു പറഞ്ഞയയ്ക്കണോ?

വൃത്തം: വിയോഗിനി
ലക്ഷണം: വിഷമേ സസജം ഗവും സമേ സഭരം ലം ഗുരുവും വിയോഗിനി

Labels: , ,

Friday, January 05, 2024

എന്റെ നീരദക്കുളിരലകൾ

നമ്മൾ പഞ്ചസാരയ്ക്ക് പകരം സിത എന്നോ വെറുതേ ഒരു ഓളത്തിന് സൃയവസഹജം എന്നോ ഉപയോഗിക്കുമ്പോൾ ഓഹോ! പുള്ളിക്കണക്കൻ (റോയ് ഗോപാൽ) എഴുതിയ നെഞ്ചോരമല്ലേ പെണ്ണേ എന്ന പാട്ട് കേട്ട് ആഹാ എന്ന് പറയുന്നതിന് മുമ്പ് ഈ വാക്കുകളുടെ അർത്ഥം പറയൂ:
  • കണ്ണാട്ടി
  • കണ്ണാളി
  • ആലീനം
  • നീരാഴം
  • നീരിത്താർ
വരികളുടെ റിവ്യൂ അല്ലാത്തതിനാൽ ഈ പ്രയോഗങ്ങൾ എന്താണെന്ന് ചോദിക്കുന്നില്ല:
  • ചെന്തണലാകെയാളിപ്പടരണ്
  • നീർക്കുഴൽ വാടിത്തളർന്നു
  • നീരദക്കുളിരല

Labels: ,