ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, January 30, 2022

ലേഖ @ 50

പടമൊരുവിധം കഷ്ടിഫോക്കസ്സിലാക്കീ-
ട്ടതുമുഴുവനും പോസ്റ്റുമാക്കുന്ന ലേഖേ,
പകുതിശതമീ പ്രായമാകുന്ന നാളിൽ
സകലസുഖവും വന്നു ചേരട്ടെ വേഗം!

(വൃത്തം: ചന്ദ്രലേഖ. നസരരഗകേൾ ചന്ദ്രലേഖാഖ്യമാറാൽ.)

Labels: ,

Friday, January 28, 2022

ശ്ലോകം സ്റ്റാർട്ടർ കിറ്റ്

ശ്ലോകം എഴുതിത്തുടങ്ങുന്നവർക്കു വേണ്ടിയുള്ള അഞ്ചു പേജിൽ ഒതുക്കിയ സ്റ്റാർട്ടർ കിറ്റ്.
https://tinyurl.com/slokamstarter

അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

Labels: ,

Thursday, January 27, 2022

കടക്കൂ പുറത്ത്!

സമസ്യാപൂരണം
പടത്തിൽക്കറുത്തോരു വൃദ്ധന്റെ വേഷം
നടിക്കാൻ പറഞ്ഞപ്പൊഴാണെന്റെ പൊന്നേ
അടിക്കാനെണീറ്റിട്ടു വേണ്ടെന്നു വച്ചാൻ
കടക്കൂ പുറത്തെന്നു കല്പിച്ചു മുഖ്യൻ!

വൃത്തം: ഭുജംഗപ്രയാതം (യകാരങ്ങൾ നാലോ ഭുജംഗപ്രയാതം)

Labels: , , ,

Tuesday, January 25, 2022

കോവെർജ്ജിൻ

പനിപിടിച്ചതും സൌണ്ടു പോയതും
തനിയെ റൂമിലായ് പെട്ടുപോയതും
വെറുതെയാണു സാർ: ടെസ്റ്റു ചൊല്ലി, ഞാ-
നൊരു മുടിഞ്ഞ കോവെർജ്ജിനാണുപോൽ!

വൃത്തം: സമ്മത (നരരലംഗവും സമ്മതാഭിധം)

Labels: ,