കക്കാനും നില്‍ക്കാനും പഠിച്ചവര്‍
അവസാനം ഇത് വലിയ കാര്യമാക്കാതെ തരമില്ലെന്നായി. ബൂലോഗ ക്ലബ്ബു പോലൊന്നുമല്ല പ്രസ്ക്ലബ്ബ്. അവിടെ എല്ലാരും ഒന്നാണ്. എന്തൊരു സഹോദര സ്നേഹം! കണ്ടു പഠിക്കണം.
“തെളിവ്?”
“ദാ, ഈ സൈറ്റുകള്‍ നോക്കൂ!”
“ഏ. പി. റിപ്പോര്‍ട്ടു ചെയ്തോ?”
“ഇല്ല. പക്ഷേ നിങ്ങള്‍ക്കാകാമല്ലോ.”
“ആകാം, മുട്ടടി കാരണം പറ്റുന്നില്ല. അടുത്ത തവണ ഉറപ്പ്.”
“അടുത്ത തവണയോ? ബ്ലോഗില്‍ നിന്നും അടിച്ചു മാറ്റുന്നതിന് അറുതി വരില്ലെന്നാണോ?”
യാഹുവിനെ അറിയിച്ചിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കി പ്രതിഷേധിക്കാന്‍ മറ്റു വഴികള്‍ നോക്കി വരികയായിരുന്നു. മറ്റൊന്നിനുമല്ല, ഈ വഴിക്ക് പണമോ പ്രശസ്തിയോ ആഗ്രഹിച്ചല്ല. തെറ്റ് തെറ്റായിക്കാണാനുള്ള ആഗ്രഹം.
നാഴികയ്ക്ക് നാല്പതുവട്ടം നാടു നന്നാവില്ല എന്നു പറഞ്ഞാല്‍ പോര, അതിനു കാരണമാവുന്നതിനെതിരെ പ്രതികരിക്കണം, പ്രതിഷേധിക്കണം.
മാര്‍ച്ച് അഞ്ചിന് ഒരു കൂട്ട പ്രതിഷേധം. ഇനിയിതാവര്‍ത്തിക്കില്ല എന്ന ഉറപ്പോടെ, മാതൃകാപരമായി, മാന്യമായി പറഞ്ഞുതീരുന്നില്ലെങ്കില്‍, മാര്‍ച്ച് അഞ്ചിനുള്ള പ്രതിഷേധത്തില്‍ എല്ലാ മലയാളം ബ്ലോഗര്‍മാരും പങ്കുചേരാന്‍ അപേക്ഷിക്കുന്നു. അതുവഴി, അടഞ്ഞുതന്നെ കിടക്കുന്ന കണ്ണുകളില്‍ അല്പം വെളിച്ചം വീഴുന്നെങ്കില്‍ വീഴട്ടെ. പരസ്യമായ കുറ്റസമ്മതം, ഖേദപ്രകടനം. പിന്നെ മുതലിന്നുടമ ആവശ്യപ്പെടുന്നെങ്കില്‍ മാന്യമായ നഷ്ടപരിഹാരം.
കമ്യൂണിറ്റിയുടെ വിഷമം മാറ്റാന്‍ മാര്‍ച്ച് രണ്ടിന് കോടതി കൂടുന്നത്രേ. മുതലുടമയുമായി ഫോണിലും മെയിലിലും സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനിടയില്‍ അല്പം സമയം കിട്ടിയപ്പോള്‍ സമൂഹത്തിനെ തലോടാനെത്തിയതാണെന്നുമാണ് തസ്കരവീരന്റെ അറിയിപ്പ്. എന്റെ ഈ-മെയിലില്‍ കിട്ടിയതായതിനാല്‍ എന്നേയും ക്ഷണിച്ചിട്ടുണ്ട് എന്നു കരുതുന്നു.
ഉഷ്ണം ഉഷ്ണേന ശാന്തി എന്നായതു കൊണ്ടാണോ ബ്ലോഗിലെ കളവിന് ബ്ലോഗില്‍ വച്ചുതന്നെ ഒത്തുതീര്‍പ്പു നടത്തുന്നത്? സ്വന്തമായി നാലിഞ്ച് സ്ഥലമില്ലാത്തതിനാലാണല്ലോ വേഡ്പ്രസിന്റെ അടുക്കളയില്‍ പാര്‍ട്ടി വിളിച്ചിരിക്കുന്നത്. വിധി നിര്‍ണ്ണയിക്കുന്നത് എങ്ങനെയാണാവോ? ഭൂരിപക്ഷം നോക്കിയാണോ, അതോ ബ്ലോഗിലെ പുലികളുടെ/ജനപ്രിയ എഴുത്തുകാരുടെ അഭിപ്രായപ്രകാരമോ? (പുലി, ജനപ്രീതി എന്നൊക്കെ പറയുന്നത് ആപേക്ഷികമല്ലേ? ഇന്നത്തെ പുലി, നാളത്തെ എലി; മറിച്ചും.)
From: Vinay Chhajlani
Date: Wednesday, February 28, 2007 1:27 AM
To: wdblog@webdunia.com
Subject: Malayalam Recipe Content
Dear Bloggers,
This is in relation to the posting made by Mrs. Suryagayatri – Su regarding posting of her recipe content on Yahoo! India Malayalam Website. Webdunia is the content provider for the above website ( http://malayalam.yahoo.in ). We observe that there have been some blog postings on the above topic. While we are in touch with Mrs. Suryagayatri through both email and phone to address her concerns, we also appreciate the concerns of the blogging community. We hence propose to have a communication with the community online on March 02, 2007 between 8 PM to 9.30 PM ( IST) on the following blogsite.
http://webdunia.wordpress.com
We invite you to participate at this blog and express your opinion.We shall be available online to instateneously answer at the scheduled time.
Thanks and Regards,
Vinay Chhajlani | CEO | Webdunia.com ( India) Pvt Ltd
‘കുട്ടനും മുട്ടനും’ കഥ ഓര്‍ക്കുന്നത് നന്ന്. ചോരവാര്‍ന്നൊഴുകുന്ന നെറ്റിയും കാത്ത്, കുമ്പിളും കുത്തിയിരിക്കുന്നവരോട്: സദ്യയ്ക്ക് ഒരില കുറച്ച് വച്ചാല്‍ മതി. ആ വഴിക്ക് ഞാനില്ല.
Labels: പകർപ്പവകാശം, ബ്ലോഗ്