Clubhouse കൂടി വന്നതോടെ പുതിയ തലമുറയിൽപ്പെട്ട പഴയവർ പോലും ഫേയ്സ്ബുക്കിനെ ഏതാണ്ടുപേക്ഷിച്ച മട്ടാണല്ലോ. ഇനിയും ഫേയ്സ്ബുക്കിൽ ബാക്കിയുള്ളവർ എല്ലാരും കൂടി വിചാരിച്ചാൽ ഇവിടം അല്പമെങ്കിലും വർണ്ണാഭമാക്കി നിർത്താം. അതിന് ആദ്യപടിയായി ഒരു ചെറിയ ഫേയ്സ്ബുക്ക് ഉപയോഗ ഗൈഡ് പ്രസിദ്ധീകരിക്കുന്നു.
പാഠം 1: എങ്ങനെ പ്രതികരിക്കാം?
പോസ്റ്റുകൾ കാണുമ്പോൾ വെറുതേ 👍 കുത്താതെ പഠിച്ചിട്ട് പ്രതികരിക്കൂ സുഹൃത്തേ! നിങ്ങൾക്ക് വേണ്ടി ഇന്റർനെറ്റിൽ ആദ്യമായി ഇതാ പ്രതികരണ സൂചിക. ഇനി മുതൽ നിങ്ങളുടെ മനസ്സിലിരുപ്പ് അനുസരിച്ചുള്ള ഇമോജി ഉപയോഗിക്കാം.
- പോസ്റ്റ്/ഫോട്ടോ കണ്ടു കേട്ടോ / തരക്കേടില്ല / ഇനിയും നന്നാക്കാം — 👍 (Like — Thumbs Up)
- എനിക്ക് ഇതങ്ങ് ബോധിച്ചു / സുന്ദരാ / സുന്ദരീ / സ്നേഹം, പ്രേമം താങ്ങാൻ വയ്യല്ലോ എന്റെ ദേവീ / എന്റെ ഹൃദയം നിറഞ്ഞു — ❤️ (Love — Beating Heart)
- ഏന്തൊരു കരുതലാണെനിക്ക് / എന്റെ പ്രാർത്ഥനയിൽ നീ / ശ്രദ്ധയോടെ നിന്നെയോർക്കുന്നു (COVID—19 special) — 🤗 (Hugging face holding a red love heart — not a standard Unicode emoji)
- നിന്റെ ഒരു തമാശ! / ഹമ്മേ ചിരിച്ചു മരിച്ചു — 😂 (Haha — Laughing Face)
- അവിശ്വസനീയം! / നീയിതെന്താണ് പറയുന്നത്! അസംഭവ്യം! — 😯 (Wow — Surprised Face)
- അനുശോചിക്കുന്നു / എനിക്ക് വിഷമമുണ്ട് / നിന്റെ വിഷമത്തിൽ പങ്കുചേരുന്നു — 😢 (Sad — Crying Face)
- എന്തൊരു *ര് / പന്നപ്പന്നികൾ / ഇടിച്ചു കൂമ്പു വാട്ടാനുള്ള ദേഷ്യം വരുന്നുണ്ട്, ഞാൻ കമ്പ്യൂട്ടറിൽ (ഫോണിൽ) ആയത് നിന്റെ ഭാഗ്യം — 😡 (Angry — Red / Angry / Pouting Face)
കാര്യവും കാരണവും നോക്കി പ്രതികരിച്ച് ഫേയ്സ്ബുക്കിനെ ബിസിനസിൽ നിന്നും പുറത്താകുന്നതിൽ നിന്ന് നമുക്ക് രക്ഷിക്കാം! ഒരു കൈ സഹായിക്കൂ.
(തുടരും)
PS: ഈ പോസ്റ്റിന്റെ പ്രതികരണങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതാണ്. (😂 Haha — Laughing Face)
Labels: നർമ്മം