ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, February 26, 2024

ഓഫീസിലെ തെറിയോർമ്മകൾ

2005-06 കാലത്താണെന്നാണ് ഓർമ്മ. Office Suit-ൽ (പ്രധാനമായും Microsoft Word-ൽ) മലയാളം spelling correction implement ചെയ്യുന്ന സമയത്ത് അതിന്റെ ചുമതലയുള്ള Program Manager മലയാളികൾക്കായുള്ള ഡിസ്ട്രിബ്യൂഷൻ ലിസ്റ്റിലേയ്ക്ക് ഏകദേശം ഈ അർത്ഥത്തിൽ ഒരു മെയിൽ അയയ്ക്കുന്നു:
“I am in search of a compilation of Malayalam words that we should refrain from suggesting to our users. We want to stay away from suggesting terms widely recognized as indecent, offensive, profane, or vulgar. I am sharing an Excel sheet for you to contribute to enhancing this feature. As a token of appreciation, I’ll offer a free lunch voucher for every 10 words you propose.”

എക്സൽ ഷീറ്റിൽ മൂന്ന് കോളങ്ങൾ: നിർദ്ദേശിക്കുന്ന വാക്ക്, വാക്കിന്റെ ഏകദേശ അർത്ഥം, നിർദ്ദേശിച്ച ആളിന്റെ പേര്.

മെയിൽ വന്ന് ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞാണ് എക്സൽ തുറന്നു നോക്കാൻ തരമായത്. പത്തമ്പത്തോളം വാക്കുകൾ (ചിലതിന്റെയൊക്കെ അർത്ഥവും) ചേർത്തിട്ടുണ്ടെങ്കിലും നിർദ്ദേശിച്ച ആളിന്റെ പേര് ഒന്നിനുമില്ല. ശ്ശെടാ!

Last modified by നോക്കിയപ്പോൾ സ്ഥലത്തെ പ്രധാനിയുടെ പേരാണ്. വാക്ക് നിർദ്ദേശിച്ചെങ്കിലും തങ്ങളാണ് ഈ വാക്കുകളിൽ ചിലതൊക്കെ എഴുതിക്കൂട്ടിയത് എന്നറിയിക്കാൻ പങ്കെടുത്തവർക്ക് മടി. ഫ്രീ ലഞ്ച് പോയാലും വേണ്ടില്ല.

എന്തിനധികം പറയുന്നു: രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ആറോ ഏഴോ ലഞ്ച് വൌച്ചർ കിട്ടി.

(നിർത്തി. ഈ വിഷയം ഇതോടെ കഴിഞ്ഞു.)

Labels: ,

Sunday, February 25, 2024

സുധാകരന്റെ വ്യഥ

വ്യഥ സീരീസിൽ ഒന്നുകൂടി. വ്യഥകൾക്ക് ഉതകുന്ന വിയോഗിനിയിൽത്തന്നെ.
പലനാളിതു കണ്ടകാരണം
ചിലനേരത്തു ചൊറിഞ്ഞുവന്നിടും:
"മലമൈരു സതീശനെന്തിയേ?
നിലവിട്ടൂ, ക്ഷമയില്ല നിശ്ചയം!"

(സതീശന്റെ മറുപടി ആർക്കും എഴുതാം.)

വൃത്തം: വിയോഗിനി

Labels: , ,

Wednesday, February 14, 2024

പ്രണയിക്കാൻ കാരണം

ഗൂഢമായ് ഹൃദയകോണിലാകവേ
മോടികൂട്ടുമൊരു പുഷ്യരാഗമേ,
മെല്ലെ നാം പ്രണയബദ്ധരാകുവാൻ
ചെല്ലമാം പലതുമാണു കാരണം!

വൃത്തം: രഥോദ്ധത

Labels: , ,

Thursday, February 01, 2024

തന്തയുന്തിത്തരം

Matriarchy, Patriarchy എന്നീ വാക്കുകളുടെ മലയാളം എന്താണ്? Matriarchy എന്നാൽ മരുമക്കത്തായം എന്ന് പലയിടത്തും കാണുന്നുവെങ്കിലും ഇത് ശരിയാണോ? മാതൃദായം, പിതൃദായം എന്നൊക്കെ പറഞ്ഞാൽ അമ്മ/അച്ഛൻ എന്നിവരിൽ നിന്ന് ലഭിച്ചത് എന്ന അർത്ഥം വരില്ലേ?

ഒരു സുഹൃത്തിന്റെ ചോദ്യമാണ്.

ഉത്തരമായി, "ഇതൊക്കെ സംസ്കൃതമല്ലേ? സംസ്കൃത വൃത്തത്തിൽ എഴുതിയാലും "തള്ള തന്ന മൊതല്" എന്നു പറയുമ്പോഴുള്ള സുഖം മാതൃദായകത്തിനുണ്ടോ? തള്ളയുന്തിത്തരം, തന്തയുന്തിത്തരം എന്നായാലോ? പുതിയ വാക്കുകളുമായി, ലഭിച്ചത് എന്നുമാത്രമല്ല അർത്ഥം എന്നു പറയുകയും ചെയ്യാം." എന്നു പറഞ്ഞു.

അതോടൊപ്പം ഇങ്ങനെയും കൂട്ടിച്ചേർത്തു:

ഇത്രയുമായ സ്ഥിതിയ്ക്ക് തന്തയുന്തിത്തരം വാക്യത്തിൽ പ്രയോഗിച്ച് കാണിക്കാം: സന്ധ്യാസമയത്ത് കടപ്പുറം നിരങ്ങി വീട്ടിലെത്തിയ മകനെ തള്ള പൂരെ തല്ലി. അപ്പോൾ മകൻ:
ചന്തിയിൽച്ചൂരലാലെത്രയോ ചിത്രങ്ങ-
ളെന്തിന്നു, ചൊല്ലുക, നീ വരച്ചൂ?
തന്തയുന്തിത്തരം ചൊല്ലുവാനല്ലെങ്കി-
ലന്തിക്കടപ്പുറമെന്തിനമ്മേ?

(ഇനി ഇത് തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ എന്ന രീതിയിൽ ചൊല്ലി നോക്കിയേ!)

Labels: ,