അറിയാന്മേലാണ്ട് ചോദിക്കുവാ
കർണ്ണം കലക്കിക്കലിതുള്ളുവോനേ,
അർണ്ണാബു സാറേ, ചെറു ചോദ്യമുണ്ടേ!
ജെൻസീവഴിക്കായ് പണികിട്ടിയോനേ,
"ജൻ-ഗൺ-മണ"ത്തിൻ വരിയെത്ര പുള്ളേ?
(ഇന്ദ്രവജ്ര)
Labels: ഇന്ദ്രവജ്ര, ശ്ലോകം
പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്
കർണ്ണം കലക്കിക്കലിതുള്ളുവോനേ,
അർണ്ണാബു സാറേ, ചെറു ചോദ്യമുണ്ടേ!
ജെൻസീവഴിക്കായ് പണികിട്ടിയോനേ,
"ജൻ-ഗൺ-മണ"ത്തിൻ വരിയെത്ര പുള്ളേ?
Labels: ഇന്ദ്രവജ്ര, ശ്ലോകം
അഞ്ചാംവയസ്സിൽ ചെവികുത്തി, പയ്യ-
ന്നേഴാംവയസ്സി, ല്ലെഴുതാൻ പഠിച്ചൂ!
പത്താംവയസ്സിൽ നുണയും ഹൃദിസ്ഥം,
പ്രീഡിഗ്രി ചേരും പതിനാലിലല്ലോ!
Labels: ഇന്ദ്രവജ്ര, ശ്ലോകം
ബീനയ്ക്കു കമ്പമതിശോഭയെഴുന്ന വേഷം
ഷീനയ്ക്കു വേണ്ടതു പണം, സുനിതയ്ക്കു പേരും.
റ്റീനയ്ക്കു കീർത്തി, മിശിഹാമെസി വാഴുമർജ്ജ-
ന്റീനയ്ക്കു മോഹമൊഴിയാ മിഴി ലോകകപ്പിൽ!
Labels: വസന്തതിലകം, ശ്ലോകം
ഹതാശനാം രമേശനും നിരാശനായ വേണുവും
സതീശനാൽപ്പഠിച്ച പാഠമെന്തതെന്നു ചൊല്ലുമോ?
സദാ വിളങ്ങിയഗ്നിയായ്പ്പടർന്ന ദേവനായകർ-
ക്കതും മനുഷ്യനാലഹോ പരാജയം സുനിശ്ചിതം!
ചങ്കിൽപ്പടച്ചോൻ കുടികെട്ടിയാലും
ബിംബം നമിക്കാനുഴലുന്നു, ലോകർ!
കൈപ്പിന്നിലൊട്ടും ചെറുവറ്റു നക്കാൻ
കയ്യും കമഴ്ത്തിക്കളയുന്നു ഭോജ്യം!
(വൃത്തം: ഇന്ദ്രവജ്ര)
ഹൃദിസ്ഥമീശ്വരം ത്യക്ത്വാ
ബഹിഃപൂജാം കരോതി യഃ
കരസ്ഥം പായസം ത്യക്ത്വാ
ലിഹദ്വൈ കൂർപരം സ്വകം
(വൃത്തം: പത്ഥ്യാവക്ത്രം)
Labels: ഇന്ദ്രവജ്ര, പത്ഥ്യാവക്ത്രം, ശ്ലോകം, സാമൂഹികം
കുസുമമേകിയാൽ പുത്രി വാങ്ങിടും
കസവു നല്കിലും കിം ഫലം, പ്രിയേ!
കനകവും, മുദാ, മോൾ കവർന്നിടും
കനവു ചേർത്ത നൽ മദ്യമേ, തുണ!
താരരാ താരരാ രണ്ടു നേരം വരാൻ
രം ഗണം നാലുപേർ വേണമെല്ലായ്പ്പൊഴും:
പോറ്റിയേ കേറ്റിയേ ചേർത്തു കൊണ്ടുള്ളൊരാ
വാർത്തകേൾക്കുമ്പൊഴുൾത്താരു കത്തുന്നു മേ!
ബന്ധുരമാകും ചിന്തകളാലേ
സന്ധ്യയിലന്നും സീതവിതുമ്പീ,
'വിഷ്ട'യുടർത്ഥം തേടിയലഞ്ഞൂ
ദുഷ്ടതയേറും പണ്ഡിതവർഗ്ഗം!
ചിതയിലാഴ്ന്നു പോയതുമല്ലോ
ചിരമനോഹരമായ പൂവിതു
മണിയേഴുകഴിഞ്ഞു മോശമി-
പ്പണിപാൽക്കഞ്ഞി തണുത്തുചീത്തയായ്
സ്പൂണിൽ കിടക്കു, മതിയായ വിയർപ്പു നൽകും,
പ്രാണേശ്വരീ, പറക, നീയൊരു കഞ്ഞിയല്ലേ?
കലമതിലെജലമഖിലമതിലമരുമരിയും
അരിയചെറുപയറുതൻവറവുമൊരുമുളകും
അടപടലമുടലുടയും ചുട്ട പപ്പടവും
മൂപ്പിച്ചോരുള്ളിയിൽ തീർത്ത ചമ്മന്തിയു
അന്തിയ്ക്ക് മോന്തുവാൻ കഞ്ഞിയത്യുത്തമം.
കലമതിലെ ജലധരയിലമരുമരിയും
ചെറുപയറുവറവു, മെരിയുമൊരു മുളകും
ഉടലുടയുമൊരു തലിതതകിടു സഹിതം
ദിനമൊടുവിലിദമദനമൊരധികസുഖം!
പാകത്തിലുപ്പു തൂവണം,
വേഗത്തിലങ്ങു തീർക്കണം
ഈ രണ്ടുമെന്നുമോർക്കണം:
കൈപ്പുണ്യമല്ല പാചകം!
ഇതേതു മൂഡെന്ന ചോദ്യത്തിനൊപ്പം
നതാംഗിമാർ തീർത്തിടും ദൃശ്യസദ്യ
അതാണുപോലിൻസ്റ്റയിൽ വൈറലിപ്പോൾ
ഹതാശനാവില്ല, യീയോണവും ഞാൻ!
"കീറിയത് കീറി... രണ്ടുപേരും കൂടി പുതിയ ബുക്ക് മേടിച്ച് ബാക്കി വരി എഴുതാൻ നോക്ക്..."
"ഇതിലും എത്രയോ ഭേദം ആയിരുന്നു നിറം സിനിമയിലെ പ്രകാശ്, പേജ് പറന്നു പോയിട്ടും അയാള് മൂളി അഡ്ജസ്റ്റ് ചെയ്തു പരാതി ഒന്നും പറഞ്ഞു നടന്നില്ല."
നടുപ്പേജു കീറിപ്പറക്കുന്നനേരം
നടുക്കം നടിക്കാതെ പാടിത്തകർത്തൂ
മിടുക്കൻ കിടാങ്ങൾ മടിക്കാതെയെത്തീ
കിടുക്കം കമന്റാൽ ചിരിപ്പിച്ചു കൊല്ലാൻ!
Labels: ഭുജംഗപ്രയാതം, ശ്ലോകം
മിണ്ടാതെ കണ്ടാൽ സുകൃതം ലഭിക്കും
മിണ്ടിപ്പറഞ്ഞാലടിയും സമൃദ്ധം!
ലോകാവസാനം വരെയും ജപിക്കാം:
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!
നീലാംബരത്തോളമുയർന്നു പൊങ്ങീ
നീലീതരംഗം വിപിനാഗ്നി പോലേ
ഈ ലോകമാകെപ്പടരുന്നു ശീഘ്രം
മാലോകരേ, കാണുക ചന്ദ്രലോകം!
Labels: ഇന്ദ്രവജ്ര, ശ്ലോകം, സിനിമ
ഇട്ടു കഷ്ടപെട്ടുത്തും പോൽ
ട്ടകാരം തോന്നും പോലെ ചേർക്കുകിൽ
കിട്ടും പലമാതിരിയത്
ടിട്ടിഭനടനമായിടും
ഞെട്ടി, കഷ്ടതയധികവും
കിട്ടുമാറു വരിനിറയേ
"ഇട്ട" ചേർക്കുക കവിവരേ-
ചുട്ട ടിട്ടിഭനടനമായ്!
Labels: ഇന്ദ്രവജ്ര, ഫലമുഖി, ശാർദ്ദൂലവിക്രീഡിതം, ശ്ലോകം